Trending

കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA) താമരശ്ശേരി യൂണിറ്റ് ധർണ്ണ നടത്തി.

ഹോട്ടലുകളിൽ ഡൈനിംഗ് അനുവദിക്കുക, കോവി ഡിൻ്റെ പേരിലുള്ള അന്യായമായ നിയന്ത്രണങ്ങൾ പിൻവലിക്കുക, പോലീസിൻ്റെയും മറ്റ് സർക്കാർ ഏജൻസികളുടെയും ഭാഗത്ത് നിന്നും ഹോട്ടൽ മേഘലക്ക് നേരെയുള്ള നിരന്തരമായ പീഢനങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് KHRA സംസ്ഥാന വ്യാപക മായി നടത്തിയ ധർണ്ണാ സമരത്തിൻ്റെ ഭാഗമായി KHRA താമരശ്ശേരി യൂണിറ്റ്, താമരശ്ശേരി സിവിൽസ്റ്റേഷൻ മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

കേരളത്തിലെ 140 എം.എൽ.എമാർക്കും സംഘടന നിവേദനങ്ങൾ നൽകുകയും, പ്രതിപക്ഷ ഭരണപക്ഷ ഭേതമെന്യേ എം.എൽ.എ.മാർ നിയമസഭയിൽ ഹോട്ടൽ മേഖലയുടെ പ്രശ്‌നങ്ങൾക്ക് പരിഹാനടപടികൾ സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് ആവശ്യപ്പെടുകയും ചെയ്തതാണ്.
ശേഷം വിവിധ മന്ത്രിമാർക്കും, മുഖ്യമന്ത്രിക്കും അസോസിയേഷൻ തങ്ങളുടെ പ്രയാസങ്ങൾ പറഞ്ഞ് കൊണ്ട് നിവേദനങ്ങൾ നൽകുകയുണ്ടായി.

ചെറുകിട ഇടത്തരം ഹോട്ടലുകാരും ബേക്കറി- കൂൾബാർ മേഖലയും ഇന്ന് അനുഭവിക്കുന്ന പ്രയാസങ്ങൾ സവിസ്തരം പ്രതിപാദിച്ച് കൊണ്ടായിരുന്ന നിവേദനങ്ങൾ നൽകിയതെങ്കിലും സർക്കാറിൻ്റെ ഭാഗത്തു നിന്നും അനുഭാവപൂർവ്വമായ ഒരു നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല, ഹോട്ടൽ മേഖലയെ നിരന്തരം ദ്രോഹിക്കുന്ന നിലപാടിലേക്കാണ് സർക്കാർ നീങ്ങിക്കൊണ്ടിരിക്കുന്നതും.
ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിലാണ് സംഘടന സമരമുഖത്തേക്ക് ഇറങ്ങിത്തിരിക്കാൻ നിർബന്ധിതമായത്.

താമരശ്ശേരിയിൽ നടന്ന പ്രതിഷേധ ധർണ്ണാപരിപാടിക്ക് KHRA യൂണിറ്റ് സെക്രട്ടറി മുഹമ്മദലി (ബാബു)സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡൻ്റ് നവാസ് മേപ്പാടിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമര പരിപാടി KVVES താമരശ്ശേരി യുണിറ്റ് പ്രസിഡന്റ് അമീർ മുഹമ്മദ് ഷാജി ഉദ്ഘാടനം ചെയ്തു.

KHRA യുടെ ധർണ്ണാ സമരത്തിന് പിന്തുണയും അഭിവാദ്യങ്ങളും അർപ്പിച്ച്‌ കൊണ്ട് KVVES താമരശ്ശേരി യുണിറ്റ് സെക്രട്ടറി റെജി ജോസഫ് ,KHRA മേഖല ട്രഷറർ നാഫി ,മേഖല വർക്കിങ് പ്രസിഡന്റ് അബൂബക്കർ ഹാജി ,സുലൈമാൻ(പാരഡൈസ്)  ,രജീഷ് (മാത)  ,റഹീം എടക്കണ്ടി എന്നിവർ സംസാരിച്ചു .

യുണിറ്റ് ട്രഷറർ രതീഷ് കുമാർ കണ്ണൻസിന്റെ നന്ദി പ്രകടനത്തോടെ സമരപരിപാടികൾ അവസാനിച്ചു.
Previous Post Next Post
3/TECH/col-right