Trending

രാജ്യത്തിൻ്റെ75-ാം സ്വാതന്ത്ര്യ ദിനം (അമൃതോത്സവം) ആഘോഷിച്ചു.

എളേറ്റിൽ: എളേറ്റിൽ ജി.എം.യു.പി.സ്കൂളിൽ രാജ്യത്തിൻ്റെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ് എൻ.കെ.മുഹമ്മദ് മാസ്റ്റർ പതാക ഉയർത്തി. പി.ടി.എ.പ്രസിഡണ്ട് എം.പി.ഉസ്സയിൻ മാസ്റ്റർ, എം.പി.ടി.എ.ചെയർപേഴ്സൺ റജ്ന കുറുക്കാംപൊയിൽ, എസ്.എം.സി.ചെയർമാൻ എം.പി.ഗഫൂർ അധ്യാപകരായ എം.വി.അനിൽകുമാർ, കെ.അബ്ദുൽ ലത്തീഫ് ,ഒ.പി.അഹമ്മദ് കോയ, എം.ടി.അബ്ദുൽ സലീം എന്നിവർ സംസാരിച്ചു.

തുടർന്ന് സാമൂഹ്യ ശാസ്ത്ര ക്ലബ് സംഘടിപ്പിച്ച 'ഇന്ത്യ 75ൻ്റെ നിറവിൽ' എന്ന വെബിനാറിൽ എൻ.കെ.മുഹമ്മദ് മാസ്റ്റർ ആമുഖഭാഷണം നടത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം അസോസ്സിയേറ്റ് പ്രൊഫസർ ഡോ.മുജീബ് റഹ്മാൻ എം.പി. മുഖ്യഭാഷണം നടത്തി.

കെ.അബ്ദുൽ ലത്തീഫ് സാർ, വിദ്യാർത്ഥികളായ വൈഗ ലക്ഷ്മി, മുഹമ്മദ് ഫിദൽ, ഷസ ഖദീജ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു.7A ക്ലാസിലെ മുഹമ്മദ് നജാദ് മോഡറേറ്ററായിരുന്നു.

സോഷ്യൽ ക്ലബ് കൺവീനർ കെ.എം.ഉഷ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ.പി.മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right