താമരശ്ശേരി :ന്യൂനപക്ഷ സംവരണത്തിൽ ജനസംഖ്യ ആനുപാതികമായി വീതം വെച്ച് നിലവിലുള്ള അനുകൂല്യങ്ങൾ നഷ്ടപ്പെടുത്തി കേരള സർക്കാർ പിന്നാക്ക വിഭാഗങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് അബ്ദുസമദ് പൂക്കോട്ടൂർ പ്രസ്താവിച്ചു.
കോടതി വിധിയിലൂടെ ഏറെ നഷ്ടം ഉണ്ടാകുന്ന മുസ്ലിം സമുദായത്തിൽ നിന്ന് ഉയർന്നു വന്ന പരിഭങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വസ്തു നിഷ്ഠമായി കാര്യങ്ങൾ അവതരിപ്പിക്കുകയും മുന്നാക്ക സംവരണം കൊണ്ടുവന്നതിലൂടെ മെഡിക്കൽ മേഖലയിൽ അടക്കം നഷ്ടപ്പെടുന്ന സീറ്റുകളെ കുറിച്ചുള്ള ആശങ്ക അറീച്ചിട്ടും പരിഗണിക്കപ്പെട്ടില്ല. കോടതി വിധി നടപ്പാക്കാൻ വേണ്ടി എന്തിനാണ് സർവ്വകക്ഷി യോഗം വിളിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ഭരണഘടനാ വിരുദ്ധ സമീപനം സ്വീകരിച്ച സർക്കാർ നയത്തിനെതിരെ എല്ലാവരും ഒന്നിച്ചു പോരാടണമെന്ന് അദ്ദേഹം അഹ്വാനം ചെയ്തു.
തച്ചംപൊയിൽ മുസ്ലിം ലീഗ് സമാജികം സംഘടിപ്പിച്ച ശിഹാബ് തങ്ങൾ -സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ അനുസ്മരണ ഓൺലൈൻ പരിപാടിയിൽ ന്യൂനപക്ഷ സംവരണത്തിലെ ന്യൂനതകൾ എന്ന വിഷയം ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണം മുസ്‌ലീഗ് കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് വി.എം ഉമ്മർ മാസ്റ്റർ നിർവ്വഹിച്ചു.ന്യൂനപക്ഷ അവകാശങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തിൽ ശിഹാബ് തങ്ങൾ കാണിച്ച മാതൃകയും നിലപാടും ഉയർത്തി പിടിച്ച് മുന്നോട്ടു പോവലാണ് ശരിയായ വഴിയെന്ന് അദ്ദേഹം പറഞ്ഞു.
Tags:
THAMARASSERY