Trending

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും,പഞ്ചദിന ശില്പശാലാ സംഗമവും

പൂനൂർ: പൂനൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ ഈ വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും അതോടനുബന്ധിച്ച് വിവിധമേഖലകളിൽ പഞ്ചദിന ശില്പശാലയും സംഘടിപ്പിച്ചു.
കലാവേദിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ വി അബ്ദുൾ ബഷീർ നർവഹിച്ചു. വിദ്യാരംഗം കോഡിനേറ്റർ ഷിജിന പോൾ അധ്യക്ഷയായി. സലാം വട്ടോളി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

അഞ്ച് ദിനങ്ങളിലായി നടത്തിയ വിവിധ ശിൽപശാലകളിൽ ശില്പിയും ചിത്രകാരനനുമായ‍ മഞ്ജുനാഥ് (ചിത്രരചന), ഗായകനും അദ്ധ്യാപകനുമായ എൻ ഉണ്ണികൃഷ്ണൻ (കവിതാലാപനം), സംവിധായകനും നാടകം, സിനിമ രചയിതാവുമായ സി വി നിധിന്‍ ആനന്ദ് (അഭിനയം), അദ്ധ്യാപകനും സാഹിത്യകാരനുമായ വേണുഗോപാല്‍ പേരാമ്പ്ര (സാഹിത്യരചന), നാടന്‍പാട്ട് കലാകാരനും ഗാനരചയിതാവുമായ സജീവൻ ചെമ്മരത്തൂർ (നാടന്‍പാട്ട്) എന്നിവർ പരിശീലകരായി.

ബാലുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സാജിത, പി ടി എ പ്രസിഡന്റ് എൻ അജിത് കുമാർ, ടി പി അ‍ജയൻ, എ പി ജാഫർ സാദിഖ്, കെ സാദിഖ്, കെ അബ്ദുസലിം, സിറാജുദ്ദീന്‍ പന്നിക്കോട്ടൂർ, ഇ.വി.അബ്ബാസ്, എ.വി.മുഹമ്മദ് എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right