Trending

വാക്സിൻ വിതരണത്തിലെ പക്ഷപാതിത്വം ; എൽ.ഡി.വൈ.എഫ് പ്രതിഷേധ ധർണ്ണ നടത്തി.

എളേറ്റിൽ: വാക്സിൻ വിതരണത്തിലെ അഴിമതിയും രാഷ്ട്രീയം നോക്കി സ്വന്തക്കാർക്ക് മാത്രം വാക്സിൻ നൽകുന്ന കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരെ എൽ.ഡി.വൈ. എഫിന്റെ നേതൃത്വത്തിൽ കച്ചേരി മുക്കിലെ വാക്സിൻ കേന്ദ്രത്തിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. എൻ.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു.

സക്കരിയ എളേറ്റിൽ, സി.പി. വിനോദ്, ഹിഷാം പനൂർ, കെ. റാസിഖ്, കമറുൽ ഹക്കിം എന്നിവർ സംസാരിച്ചു. വാക്സിൻ വിതരണം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആശാ വർക്കർമാരെ ഉപയോഗിച്ച് നടത്താനും രാഷ്ടീയ ഇടപെടൽ അവസാനിപ്പിച്ച് എല്ലാവർക്കും വാക്സിൻ നൽകണമെന്ന് ധർണ്ണയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.

കോവിഡ് പ്രതിരോധ പ്രവർത്തിന്റെ ഭാഗമായി എഫ് എൽ ടി സി സി , ഡി സി സി എന്നിവയുടെ പ്രവർത്തനം സജ്ജമാക്കാതെ പാവപ്പെട്ട രോഹികളെ സ്വകാര്യ ലോഡ്ജുകളിലേക്ക് പറഞ്ഞയക്കുകയാണ് ഭരണ സമിതി അധികൃതർ ചെയ്യുന്നതെന്ന് എൽ ഡി വൈ എഫ് ആരോപിച്ചു.
Previous Post Next Post
3/TECH/col-right