Trending

എസ്. പി. സി 12-ാം വാർഷിക ദിനം ആഘോഷിച്ചു.

എളേറ്റിൽ : എം ജെ ഹയർ സെക്കന്ററി സ്കൂൾ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ പന്ത്രണ്ടാം വാർഷിക ദിനം ആഘോഷിച്ചു .സാമൂഹിക പ്രതിബദ്ധതയുള്ള ഒരു യുവ തലമുറയെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെ 2010 ഓഗസ്റ്റ് രണ്ടിന് ആരംഭം കുറിച്ച പദ്ധതിയായ എസ് പി സി ഇന്ന്‌ കേരളത്തിന്റെ അഭിമാന പദ്ധതിയായി മാറിയിരിക്കുകയാണ് .

സ്കൂളുകളിൽ അച്ചടക്കം നിലനിർത്താനും, വിദ്യാർത്ഥികളിൽ സേവന തല്പരത വളർത്താനും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി പ്രയോജനകരമാവുന്നുണ്ട് . സ്കൂളിൽ നടന്ന ആഘോഷ പരിപാടി ഹെഡ്മിസ്ട്രസ് വഹീദ എൻ എ ഉദ്‌ഘാടനം ചെയ്തു .

സി പി ഒ മാരായ ഷബീർ ചുഴലിക്കര ,ഷഹർബാൻ പി പി , റിഷാന ,കേഡറ്റുകളായ നിഹാൽ ,റിഷാൻ ,നെന മലീഹ ,ഇൻഷാ ഗഫൂർ,നദ ഫാത്തിമ ,ഫഹ്മിനാസ്  എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right