Trending

പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.

മടവൂർ രാംപൊയിൽ യൂണിറ്റ് ജിസിസി കെഎംസിസിയുടെ സഹായത്തോടെ മുസ്ലീം ലീഗ് കമ്മറ്റിയുടെ കീഴിലുള്ള ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റി കോവിഡ് മഹാമാരിമൂലം വരുമാനം നിലച്ച കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റുകൾ വീടുകളിലെത്തിച്ചു നൽകി. വിതരണ ഉത്ഘാടനം  മടവൂർ പഞ്ചായത്ത് മുസ്ലീംലീഗ് വൈസ് പ്രസിഡണ്ട് പി കെ കുഞ്ഞിമൊയ്തീൻ മാസ്റ്റർ പ്രവാസി ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി മുജീബ് കെ കെക്ക് നൽകി കൊണ്ട് നിർവ്വഹിച്ചു.

വാർഡ് മുസ്ലീം ലീഗ് പ്രസിഡണ്ട് എൻപി അബ്ദുൽറഷീദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ , കെ സ് ടി ഇ ഒ, (എസ്ടിയു) ജില്ലാ ജനറൽ സെക്രട്ടറി സിദ്ദീഖലി മടവൂർ, നിയോജക മണ്ഡലം എംഎസ്എഫ് ട്രഷറർ അനീസ് മടവൂർ, വാർഡ് മുസ്ലീംലീഗ് ജനറൽ സെക്രട്ടറി, പി പി മുഹമ്മദലി, ടി പി, റിയാസ്, സിറാജുദ്ധീൻ എംപി. നജ്മുദ്ധീൻ ആർ കെ, അൻവർ സാദിഖ് കെ, ഇഖ്ബാൽ. പി,നിയാസ് ആർ കെ, ഷെരീഫ് പി കെ, എന്നിവർ പങ്കെടുക്കുകയും യൂണിറ്റ് മുസ്ലീം ലീഗ് പ്രസിഡണ്ട് കെ പി മുഹമ്മദ് സ്വാഗതവും യൂണിറ്റ് യൂത്ത് ലീഗ് പ്രസിഡണ്ട് മാമുക്കോയ ആർകെ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right