Trending

ഡ്രൈവർമാർക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

എളേറ്റിൽ: കൊവിഡ് കാരണം തൊഴിൽ പ്രശ്നം അഭിമുഖീകരിക്കുന്ന  എളേറ്റിൽ വട്ടോളിയിലെ  ടാക്സി ഡ്രൈവർമാർക്ക് വിശേഷാൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.


സ്കൂൾ ബസ്, എളേറ്റിൽ വട്ടോളിയിൽ സർവ്വീസ് നടത്തുന്ന ചരക്ക് വാഹനം,ഓട്ടോറിക്ഷ,ജീപ്പ് എന്നീ വാഹ ങ്ങളിലെ  നൂറിലധികം വരുന്ന ഡ്രൈവർമാർക്കാണ് എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകർ പതിനഞ്ച് വിഭവങ്ങൾ അടങ്ങുന്ന  പ്രത്യേക കിറ്റ് തയ്യാറാക്കിയത്.

വിതരണ ഉദ്ഘാടനം കൊടുവള്ളി എം.എൽ.എ ഡോ. എം.കെ മുനീർ നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ എം മുഹമ്മദലി അധ്യക്ഷനായി.

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നസ്റി, പി.ടി.എ പ്രസിഡന്റ് എം.എ ഗഫൂർ, വാർഡ് മെമ്പർ  കെ മുഹമ്മദലി, പ്രധാന അധ്യാപിക എൻ .എ വഹീദ, എൻ.കെ അബ്ദുസ്സലാം, സി.കെ യൂസുഫ്, എ.കെ കൗസർ, എം.എ റഊഫ്, കെ.എം ഷഫീർ, മുഹമ്മദ് ഷാഹിദ്, കെ.ടി.വിനോദ് , പി.എം ഷബാബ്, ടി. റാഫി, പി.പി മുഹമ്മദ് ബഷീർ, കെ.പി റഊഫ് ,ഡ്രൈവേഴ്സ് യൂണിയൻ നേതാക്കളായ  അബു ചെറ്റക്കടവ്, മജീദ് പന്നിക്കോട്ടൂർ, സുരേഷ്, ദേവരാജൻ എന്നിവർ സംബന്ധിച്ചു.

സ്റ്റാഫ് സെക്രട്ടറി  സി സുബൈർ സ്വാഗതവും  മുജീബ് ചളിക്കോട് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right