Trending

താമരശേരി പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് പള്ളിപ്പുറം- ഒതയോത്ത് യൂണിറ്റ് 'നിൽപ്പ് സമരം' നടത്തി

ജുമുഅക്ക് അനുമതി നിഷേധം, ന്യൂനപക്ഷ കോച്ചിംഗ് സെൻറുകൾ അടച്ചു പൂട്ടൽ, ഇന്ധന വില വർദ്ധനവ്, വാക്സിൻ വിതരണത്തിലെ അപാകത, കേന്ദ്ര - കേരള സർക്കാറുകളുടെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ സംസ്ഥാന  യൂത്ത് ലീഗ് കമറ്റി അഹ്വാനം ചെയ്ത 'നിൽപ്പ് സമരം' ഒതയോത്ത്- പള്ളിപ്പുറം യൂണിറ്റിൽ കൊടുവള്ളി മണ്ഡലം മുസ്ലിംലീഗ് കമ്മറ്റി ഉപാദ്ധ്യക്ഷൻ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.

റമീസ് കെ.പി അദ്ധ്യക്ഷത വഹിച്ചു., ഇർഷാദ് നടുക്കണ്ടി,സിജാദ് എ.കെ., ബിൻസാജ് കാട്ടിൽപ്പീടിക, കെ.പിഷബാസ്, അഫ്നാസ് ആലക്കപ്പീടിക തുടങ്ങിയവർ നേതൃത്വം നൽകി.നൗഷിൽ കച്ചിളിക്കാലയിൽ സ്വാഗതവും സഹലു കെ.പി നന്ദിയും പറഞ്ഞു.
    
പള്ളിപ്പുറം- ഒതയോത്ത് യൂണിറ്റിൽപ്പെട്ട വാടിക്കൽ അങ്ങാടിയിൽ നടന്ന യൂത്ത് ലീഗ് നിൽപ്പ് സമരം മുസ്ലിംലീഗ് ടൗൺ കമ്മറ്റി പ്രസിഡണ്ട്  കെ.പി റഹീം സാഹിബ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി നദീർ അലി അദ്ധ്യക്ഷത വഹിച്ചു. സുഹൈൽ കെ.പി, മുജീബ് റഹ്മാൻ കുന്നുംപുറം, ഇസ്ഹാഖ് കെ.കെ കണ്ടി, ഹാഫിൽ വാടിക്കൽ എന്നിവർ നേതൃത്വം നൽകി. നൗഫീഖ് വാടിക്കൽ സ്വാഗതവും നാസർ ബാവി നന്ദിയും പറഞ്ഞു.

വാടിക്കൽ ടൗൺ മുസ്ലിം ലീഗ് കമ്മറ്റി ഭാരവാഹികളായ കെ.പി വേലായുധൻ,അസീസ് വി, കെ.പി.സി നാസർ, മുഹമ്മദ് കെ.പി, സത്താർ എൻ. കെ, അബ്ദുറഹിമാൻ തുടങ്ങിവർ അഭിവാദ്യമർപ്പിച്ചു.
Previous Post Next Post
3/TECH/col-right