Trending

ഓക്സിജൻ കോൺസെൻട്രേറ്റർ ഏറ്റുവാങ്ങി.

വേൾഡ് മലയാളി കൗൺസിൽ മലബാർ പ്രൊവിൻസ്  ഹെൽത്ത് കെയർ ഫൗണ്ടേഷന്  നൽകിയ ഓക്സിജൻ കോൺസെൻട്രേറ്റർ മെഷിൻ വിതരണോത്ഘാടനം  ഡോ: എം.കെ.മുനീർ.MLA നിർവ്വഹിച്ചു. വേൾഡ് മലയാളി കൗൺസിൽ മലബാർ പ്രൊവിൻസ് പ്രസിഡണ്ട് കെ.പി.യു അലിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ.എ.ഷമീർ ബാവ കോൺസൻട്രേറ്റർ ഏറ്റുവാങ്ങി.

കൗൺസിൽ ചെയർമാൻ മെഹറൂഫ് മണലൊടി പദ്ധതി വിശദീകരിച്ചു. WMC ജനറൽ സെക്രട്ടറി മുർഷിദ് അഹമ്മദ്, വൈസ് പ്രസിഡണ്ട്  ജബ്ബാർ വാഴയിൽ, HCF പ്രസിഡണ്ട് ഹക്കീം പുവ്വക്കോത്ത്, HCF ട്രഷറർ  സമദ് പാണ്ടിക്കൽ, കമ്മ്യുണിറ്റി ക്ലിനിക്ക് ചെയർമാൻ എ.മുഹമ്മദ് സ്വാലിഹ് , WMC എക്സിക്യൂട്ടീവ് മെമ്പർ അഡ്വ: ടി.പി.എ.നസീർ തുടങ്ങിയവർ സംബന്ധിച്ചു.

പാവപ്പെട്ട രോഗികൾക്ക് ഉപയോഗിക്കുന്നതിന് താൽക്കാലികമായി മെഡിക്കൽ ഉപകരണങ്ങൾ നൽകുന്നത്  ഹെൽത്ത്കെയർ ഫൗണ്ടേഷൻ്റെ പ്രധാന പ്രവർത്തനങ്ങളിലൊന്നാണ്. പ്രസ്തുത കേന്ദ്രം നിലവിൽ നൂറുക്കണക്കിന് രോഗികൾക്ക് ആശ്വാസമാണ്.
Previous Post Next Post
3/TECH/col-right