Trending

നരിക്കുനി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ Community Based Disability Management Centre പണി അവസാന ഘട്ടത്തിൽ.

ഭിന്ന ശേഷിക്കാർക്കായി നരിക്കുനിസാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ Community Based Disability Management Centre പണി അവസാന ഘട്ടത്തിൽ.ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും ,NHM, സാമൂഹ്യക്ഷേമ വകുപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നരിക്കുനി CHC യിൽ Disability Management Centre തുടങ്ങുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ.

ഭിന്ന ശേഷിക്കാരായ കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും വലിയ പ്രയോജനകരമാവും. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റിഹാബിലിറ്റേഷൻസൈക്കോളജിസ്റ്റ്, ക്ലിനിക്കൽ പാത്തോളജിസ്റ്റ്, സ്പെഷ്യൽ എഡ്യുക്കേഷൻ ടീച്ചർ, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാണ്. എല്ലാവിധ ഉപകരണങ്ങളും സജ്ജീകരിച്ചു കഴിഞ്ഞു. ബഹു: കലക്ടർ സാംബശിവറാവു, ഡി. പി. ഡോ: നവീൻ, ബ്ലോക്ക് പ്രസിഡണ്ട് കെ.പി.സുനിൽകുമാർ എന്നിവർ ആശുപത്രിയിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.

നരിക്കുനിയിലേയും സമീപ പഞ്ചായത്തുകളിലേയുംഭിന്നശേഷിക്കാരായ ആളുകൾക്ക് ഇത് വലിയ ആശ്വാസമാവും. നിലവിൽ മെഡിക്കൽ കോളജിൽ മാത്രമേ ഈ സൗകര്യങ്ങൾ ഉണ്ടായിരുന്നുള്ളു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ വലിയൊരു പദ്ധതിയാണ് യാഥാർത്ഥ്യമാവുന്നത്. എല്ലാ സുമനസുകളുടേയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
Previous Post Next Post
3/TECH/col-right