Trending

കോവിഡ് കാലത്ത് മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തിന് 5ലക്ഷംരുപ സാമ്പത്തിക സഹായം നൽകണമെന്ന് അറേബ്യൻ പ്രവാസി കൗൺസിൽ.

കോവിഡ് കാലത്ത് മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തിന് 5 ലക്ഷം രൂപ സാമ്പത്തിക സഹായം നൽകണമെന്ന് അറേബ്യൻ പ്രവാസി കൗൺസിൽ മുഖ്യമന്ത്രിയോടും "നോർക്ക"യോടും ആവശ്യപ്പെട്ടു.
360ഓളം പ്രവാസികളാണ് കോവിഡ് കാലത്ത് വ്യത്യസ്ഥ വിദേശരാജ്യങ്ങളിൽ നിന്നും മരണപ്പെട്ടു പോയത്. ഇവരിൽ ഏകദേശം മുപ്പതോളം മൃതദേഹം മാത്രമാണ് നാട്ടിലേക്ക് കൊണ്ടുവരാൻ സാധിച്ചത് ബാക്കിയുള്ളവരത്രയും  ഉറ്റവരും ഉടയവരും കാണാതെ വിദേശരാജ്യങ്ങളിലെ വ്യത്യസ്ത  പ്രദേശങ്ങളിൽ  അടക്കം ചെയ്തതാണ്

ഒരു പ്രവാസി മരണപ്പെടുമ്പോൾ  ആ പ്രവാസിയുടെ കുടുംബം തന്നെയാണ് അനാഥ മാകുന്നത്  സാമ്പത്തികപരമായും സാമൂഹ്യപരമായും 
സമൂഹത്തിനിടയിൽ
ഒറ്റപ്പെട്ട് പോവുകയാണ് ആ കുടുംബം.  ആയതിനാൽ തന്നെ മരണപ്പെട്ട കുടുംബത്തിന് പ്രവാസി വകുപ്പ് കൈകാര്യം ചെയ്യപ്പെടുന്ന  മുഖ്യമന്ത്രി 5 ലക്ഷംരൂപ  സാമ്പത്തിക സഹായം  നൽകാൻ  മുന്നോട്ടു വരണമെന്ന് 
അറേബ്യൻ പ്രവാസി കൗൺസിൽ ചെയർമാൻ ആറ്റക്കോയ പള്ളിക്കണ്ടിയും കൺവീനർ അബ്ബാസ് കൊടുവള്ളിയും നിവേദനത്തിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു

ഈ ആവശ്യം ഉന്നയിച്ച് സംഘടന രണ്ടാം പ്രാവശ്യമാണ് സർക്കാരിനെ സമീപിക്കുന്നത്. ആദ്യ നിവേദനത്തിന്റെ മറുപടിയിൽ പരിഗണിക്കാമെന്ന വിവരം നൽകിയതല്ലാതെ പരിഗണന ഒന്നുമുണ്ടായിട്ടില്ല ആയതിനാൽ ഇക്കാര്യം വീണ്ടും മുഖ്യമന്ത്രിയെയും നോർക്ക വകുപ്പിനെയും 
അറിയിക്കുകയാണ് 

 ഉറ്റവർ നഷ്ടപ്പെട്ട കുടുംബത്തിന്റെ വേദനയും അവരുടെ ജീവിത നിലവാരവും മനസ്സിലാക്കാൻ സർക്കാർ മുന്നോട്ടു വരണം
മാത്രവുമല്ല അനാഥമാകുന്ന പ്രവാസി കുടുംബത്തിൻറെ വിദ്യാഭ്യാസ ജീവിത സംബന്ധമായ  ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുകയും മരണപ്പെട്ട പ്രവാസിയുടെ  കുടുംബത്തിലെ ഒരാൾക്ക്  സർക്കാർ തലത്തിൽ ജോലി നൽകാൻ  ആവശ്യമായിരിക്കുന്ന നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നും  അറേബ്യൻ പ്രവാസി കൗൺസിൽ മുഖ്യമന്ത്രിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
Previous Post Next Post
3/TECH/col-right