Trending

ഗവർമെന്റ് ആയുർവേദ ആശുപത്രി പരിസരവും,അങ്ങാടിയും ശുചീകരിച്ചു.

പന്നിക്കോട്ടൂർ:നരിക്കുനി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കോൺഗ്രസ്‌ പ്രവർത്തകർ ഡ്രൈ ഡേ ആചരണത്തിന്റെ ഭാഗമായി പന്നിക്കോട്ടൂർ ഗവർമെന്റ് ആയുർവേദ ആശുപത്രി പരിസരവും,അങ്ങാടിയും ശുചീകരണം നടത്തി.

കോൺഗ്രസ്സ് രണ്ടാം വാർഡ് പ്രസിഡന്റ് നാസർ കുണ്ടുങ്ങര ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ, ജുനൈസ്, ബാബു, ഷൈലേഷ്, അൻഷാദ്, ഭാസ്കരൻ, ഷിംനേഷ്, അൻവർ, അസീസ്, കാസിം,അഹ്‌മദ്‌ കുട്ടി,അബ്ബാസ്, അനീഷ് എന്നിവർ  നേതൃത്വം നൽകി.

ശുചീകരണ പ്രവർത്തിയെ വാർഡ് മെമ്പർ ജസീലാ മജീദ് പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.
Previous Post Next Post
3/TECH/col-right