Trending

ഇനി നവജാത ശിശുവിനും ആധാര്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ.!

രാജ്യത്ത് ഓരോ പൗരനും അത്യാവശ്യമായും ഉണ്ടായിരിക്കേണ്ട രേഖകളില്‍ ഒന്നാണ് ആധാര്‍. രാജ്യത്തെ ഓരോ വ്യക്തിക്കും തിരിച്ചറിയല്‍ രേഖ നല്കുക എന്ന ലക്ഷ്യത്തില്‍ യുണീക്ക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐ‌ഡി‌ഐ‌) നല്കുന്ന 12 അക്ക നമ്ബറാണ് ആധാര്‍ നമ്ബര്‍ എന്നറിയപ്പെടുന്നത്. ഒരാളുടെ ഐഡെന്‍റിറ്റി, വിലാസം, പ്രായം തുടങ്ങിയ കാര്യങ്ങളെല്ലാം തെളിയിക്കുവാന്‍ ഈ ഒരൊറ്റ തിരിച്ചറിയല്‍ രേഖ മതിയാവും, അതുകൊണ്ടു തന്നെ ആധാറിന് പ്രത്യേക പ്രാധാന്യവുമുണ്ട്.

ആധാറുമായി ബന്ധപ്പെട്ട് പുറത്തു വന്ന ഏറ്റവും പുതിയ വാര്‍ത്ത നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് നല്‍കാന്‍ യുഐ‌ഡി‌എഐ തീരുമാനമാണ്.
സാധാരണ ഗതിയില്‍ വ്യക്തിയുടെ ബയോമെട്രിക് വിവരങ്ങള്‍ ആധാറില്‍ ഉള്‍പ്പെടുത്തുമെങ്കിലും
നവജാത ശിശുക്കള്‍ക്ക് ആധാര്‍ കാര്‍ഡിന് അപേക്ഷിക്കുമ്ബോള്‍ ബയോമെട്രിക് വിവരങ്ങള്‍ നല്കേണ്ടതില്ല.
പകരമായി ഡെമോഗ്രാഫിക് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആധാര്‍ ലഭ്യമാക്കുകയും അതില്‍ മാതാപിതാക്കളുടെ മുഖചിത്രം ബയോമെട്രിക്ക് വിവരമായി ഉപയോഗിക്കുകയും ചെയ്യും.

കുഞ്ഞിന് അഞ്ച് വയസ്സ് തികയുമ്ബോള്‍ കൈയ്യിലെ പത്ത് വിരലുകളുടെ ബയോമെട്രിക്കും 15 വയസ്സ് തികയുമ്ബോള്‍ കുട്ടിയുടെ മുഖചിത്രവും ആധാറില്‍ ഉള്‍പ്പെടുത്താം.നവജാത ശിശുവിന് ആധാര്‍ കാര്‍ഡിനായി ഓണ്‍ലൈനിലും ഓഫ്‌ലൈനിലും അപേക്ഷിക്കാനുള്ള സൗകര്യം ലഭ്യമാണ്. ഓഫ്‌ലൈനായാണ് അപേക്ഷിക്കുന്നതെങ്കില്‍ ഒരാള്‍ അടുത്തുള്ള ആധാര്‍ എന്‍റോള്‍മെന്റ് സെന്‍ററില്‍ ആവശ്യമായ രേഖകള്‍ നല്കി അപേക്ഷാ ഫോം പൂരിപ്പിച്ച്‌ നല്കണം.

ഓണ്‍ലൈനായി അപേക്ഷിക്കുവാന്‍

1. UIDAI യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കുക - uidai.gov.in
2. ഹോം പേജിലെ നല്‍കിയിരിക്കുന്ന 'ആധാര്‍ കാര്‍ഡ് രജിസ്ട്രേഷന്‍' ലിങ്കില്‍ ക്ലിക്കുചെയ്യുക
3. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ ഫോണ്‍ നമ്ബര്‍, ഇ-മെയില്‍ ഐഡി തുടങ്ങിയവ നല്‍കുക
4. നവജാത ശിശുവിന്‍റെ സ്വകാര്യ വിവരങ്ങള്‍ പൂരിപ്പിച്ച ശേഷം, വിലാസം, പ്രദേശം, ജില്ല, സംസ്ഥാനം, പുതുതായി ജനിച്ച കുഞ്ഞുമായി ബന്ധപ്പെട്ട മറ്റ് ജനസംഖ്യാപരമായ വിവരങ്ങള്‍ എന്നിവ പൂരിപ്പിക്കുക.
5. ഫിക്‌സ് അപ്പോയിന്റ്' ടാബില്‍ ക്ലിക്കുചെയ്യുക
6. നവജാത ശിശുവിന്‍റെ ആധാര്‍ കാര്‍ഡ് രജിസ്ട്രേഷന്‍ തീയതി ഷെഡ്യൂള്‍ ചെയ്യുക.
7. അടുത്തുള്ള ആധാര്‍ എന്‍റോള്‍മെന്റ് സെന്റര്‍ തിരഞ്ഞെടുക്കുക.

നവജാത ശിശുവിന്‍റെ ആധാര്‍ കാര്‍ഡിനായി ഓണ്‍‌ലൈന്‍ ഫോം സമര്‍പ്പിക്കുന്നതിനും മീറ്റിംഗ് ഷെഡ്യൂള്‍ ചെയ്യുന്നതിനുമുമ്ബ് നല്കിയിരിക്കുന്ന ജനന തിയ്യതി കൃത്യമായി പരിശോധിക്കുക. കാരണം ഇത് ഒരു തവണ മാത്രമേ അപ്‌ഡേറ്റ് ചെയ്യാനോ ശരിയാക്കാനോ കഴിയൂ.


Previous Post Next Post
3/TECH/col-right