Latest

6/recent/ticker-posts

Header Ads Widget

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്‌ :നിയന്ത്രണം കർശനമാക്കി.

എളേറ്റിൽ:സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം കൂടുന്നതിനാൽ കിഴക്കോത്ത് പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതായി പ്രസിഡണ്ട് പി പി നസ്റി അറിയിച്ചു.

അനാവശ്യമായി ജനങ്ങൾപുറത്തിറങ്ങരുത്.കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ നിർബന്ധമായും  പാലിക്കണം.ആളുകൾ കൂട്ടം കൂടാനോ അനാവശ്യമായി അങ്ങാടിയിലൂടെ അലഞ്ഞ് തിരിയാനോ പാടില്ല.ആരാധനാലയങ്ങളിൽ കോ വിഡ് മാനദണ്ഡങ്ങൾ തീർത്തും പാലിക്കണം.

ഇതിന് വിപരീതമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശന മായി നിയമ നടപടികൾ സ്വീകരിക്കുമെന്നും, നിരീക്ഷത്തിനായി പ്രത്യേക സ്‌ക്വാഡുകളെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡണ്ട് അറിയിച്ചു. 

Post a Comment

0 Comments