Trending

യാത്രയയപ്പ് നൽകി.

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപാൾ റെന്നി ജോർജ്, ഹെഡ് മാസ്റ്റർ ടി എം മജീദ്, സീനിയർ അസിസ്റ്റൻ്റ് പി രാമചന്ദ്രൻ, ഓഫീസ് അസിസ്റ്റന്റ് കെ നാസർ എന്നിവർക്ക് സ്കൂൾ പി ടി എ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ഇതോടനുബന്ധിച്ച് ഉപഹാര സമർപ്പണവും നടത്തി.

പി ടി എ പ്രസിഡൻ്റ് എൻ അജിത് കുമാർ അദ്ധ്യക്ഷനായി. യോഗത്തിൻ്റെ ഉദ്ഘാടനവും ഉപഹാര സമർപ്പണവും ജില്ലാ പഞ്ചായത്ത് അംഗം ഐ പി രാജേഷ് നിർവ്വഹിച്ചു.
  
യോഗത്തിൽ പി സാജിദ, ആനിസ ചക്കിട്ടകണ്ടി, ഷുക്കൂർ ചാലിൽ, ഹസീന, കെ.വി ലത്തീഫ്, ദീപ്തി, ഇ വി അബ്ബാസ്, ഷൈജു എന്നിവർ ആശംസകൾ നേർന്നു.

ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ് എ വി മുഹമ്മദ് സ്വാഗതവും എ പി ജാഫർ സാദിഖ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right