Trending

എളേറ്റിൽ മർകസ് വാലി ഹിഫ്‌ളുൽ ഖുർആൻ അക്കാദമി ശിലാസ്ഥാപനം ഇന്ന്.

എളേറ്റിൽ: എളേറ്റിൽ കേന്ദ്രമായി വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന മർകസ് വാലി സ്ഥാപനങ്ങളുടെ ഹിഫ്‌ളുൽ  ഖുർആൻ അക്കാദമിയുടെ ശിലാസ്ഥാപനം ഇന്ന് (വെള്ളി) വൈകുന്നേരം നാലു മണിക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കും.

കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. സിപി  ഷാഫി സഖാഫി, കെ ടി ജാഫർ ബാഖവി, സി പി ഉബൈദുള്ള സഖാഫി, സി അബ്ദുൽ ലത്തീഫ് ഫൈസി പന്നൂർ  എന്നിവർ പങ്കെടുക്കും. 

ഇതു സംബന്ധമായി ചേർന്ന യോഗം സിപി ശാഫി സഖാഫിയുടെ അധ്യക്ഷതയിൽ സലാം മാസ്റ്റർ ബുസ്താനി ഉദ്ഘാടനം ചെയ്തു. എം പി അബൂബക്കർ മുസ്‌ലിയാർ, അസീസ് സഖാഫി എളേറ്റിൽ,  ഷംസുദ്ദീൻ കുണ്ടുങ്ങര, കെ പി അഹമ്മദ് കുട്ടി മാസ്റ്റർ, കെ പി സി അബ്ദുറഹ്മാൻ ഹാജി എന്നിവർ പ്രസംഗിച്ചു.

പി വി അഹമ്മദ് കബീർ സ്വാഗതവും പി സി ഹമീദ് ഹാജി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right