പി ടി സിറാജുദ്ദീൻ അദ്ധ്യക്ഷനായ യോഗം ഇ വി അബ്ബാസ് ഉദ്ഘാടനം ചെയ്തു. വിവിധ സ്ക്കൂളുകളിൽ സേവനമനുഷ്ടിച്ച ശേഷം2000 ൽ ഈ സ്ക്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച ടി എം മജീദ് പ്രധാനാധ്യാപകനായാണ് 33 വർഷത്തെ സേവനം പൂർത്തിയാക്കി വിരമിക്കുന്നത്.
വിവിധ സ്ക്കൂളുകളിൽ മുൻകാല സർവീസോടെ 2004ൽ ഈ സ്ക്കൂളിൽ പ്രവേശിച്ച കെ.നാസർ 27 വർഷത്തെ സേവനം പൂർത്തീകരിച്ചാണ് വിരമിക്കുന്നത്.യോഗത്തിൽ കെ അബ്ദുസ്സലീം, കെ മുബീന, കെ അബ്ദുൽ ലത്തീഫ്, ടി പി അജയൻ, വിവിയൻ, ഡോ. സി പി ബിന്ദു, എ പി ജാഫർ സാദിഖ്, എം എസ് ഉന്മേഷ്, പി സജിന, വി അബ്ദുൽ സലീം, കെ സരിമ, വി എച്ച് അബ്ദുൽസലാം, ടി പി മുഹമ്മദ് ബഷീർ, കെ സാദിഖ്, വി പി വിന്ധ്യ, കെ സി ജസീൽ, സിനി ഐസക്, കെ ജുമാന, സി കെ റീഷ്ന, നദീറ എ കെ എസ് എന്നിവർ ആശംസകൾ നേർന്നു.
സ്റ്റാഫ് സെക്രട്ടറി എ വി മുഹമ്മദ് സ്വാഗതവും പി രാജേന്ദ്രപ്രസാദ് നന്ദിയും പറഞ്ഞു.
0 Comments