Trending

പാറക്കല്‍ അബ്ദുള്ള എം.എല്‍.എയുടെ സഹോദരന്‍ ഹാരിസ് നിര്യതനായി.

കുറ്റ്യാടി :എം.എല്‍.എ പാറക്കല്‍ അബ്ദുല്ലയുടെ സഹോദരൻ 
പാറക്കല്‍ ഹാരിസ് (49) നിര്യാതനായി. അര്‍ബുദബാധിതനായ ഇദ്ദേഹം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം.

വടകര, ഏറാമല തച്ചര്‍കണ്ടി പരേതനായ മൊയ്തുഹാജി-വീരോളി കുഞ്ഞാമി എന്നിവരുടെ മകനാണ് .
ഭാര്യ: വി വി ആയിഷ തൂണേരി മക്കള്‍: അബ്ദുല്‍ മാജിദ്, ഷാന നസ്രിന്‍, ദില്‍ന ഫാമിയ.

മറ്റു സഹോദരങ്ങള്‍ :  പാറക്കല്‍ മുഹമ്മദ്, സമീര്‍ പാറക്കല്‍, കുഞ്ഞിപാത്തു 
സഫിയ, ശരീഫ, നസീമ.

ഖത്തറിലും ,ഒമാനിലുമായി ബിസിനസ് സംരംഭങ്ങള്‍ക് നേതൃത്വം നല്‍കിയിരുന്നു.

ഖബറടക്കം നാളെ രാവിലെ 10 ന് ഏറാമല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right