Trending

ഒന്നിൽ കൂടുതൽ തിരിച്ചറിയൽ കാർഡ് കയ്യിലുണ്ടോ ? എങ്കിൽ സൂക്ഷിച്ചോളൂ....!!!

വോട്ടർ പട്ടികയിൽ പേരുചേർക്കുന്ന അവസരത്തിൽ, മുൻപ് താമസിച്ചിരുന്ന ഇടങ്ങളിൽ വെച്ച് പേര് ചേർത്ത് കൈവശം വെച്ചു വരുന്ന തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വിവരം മറച്ചുവച്ച് വീണ്ടും കാർഡ് സ്വീകരിച്ചിട്ടുള്ളതായി കണ്ടെത്തിയവർക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം ശിക്ഷാനടപടികൾ സ്വീകരിക്കുന്നതാണെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

വോട്ടർ പട്ടിക സംശുദ്ധവും തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായി നടക്കുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശാനുസരണം വിപുലമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഒന്നിൽ കൂടുതൽ ഇടങ്ങളിൽ പേര് ചേർക്കുന്നതും കൈവശമുള്ള കാർഡ് വിവരങ്ങൾ മറച്ചുവച്ച് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് വീണ്ടും തിരിച്ചറിയൽ കാർഡ് കൈവശപ്പെടുത്തുന്നതും ശിക്ഷാർഹമായ കുറ്റമാണ്.

ആയതിനാൽ മറ്റിടങ്ങളിൽ വോട്ടർ പട്ടികയിൽ പേര് നിലവിലുള്ള ആളുകളും, ഒന്നിൽ കൂടുതൽ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് കൈവശം വച്ചിരിക്കുന്നവരും അടിയന്തരമായി ബന്ധപ്പെട്ട താലൂക്ക് ഓഫീസിൽ എത്തി വിവരങ്ങൾ നൽകുവാനും പഴയകാർഡ് തിരികെ നൽകേണ്ടതുമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഇത്തരം വീഴ്ചകൾ ശ്രദ്ധയിൽപെട്ടാൽ ഇനി ഒരു അറിയിപ്പില്ലാതെ തന്നെ ശിക്ഷാനടപ കൾ സ്വീകരിക്കുന്നതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
Previous Post Next Post
3/TECH/col-right