Trending

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ ക്യാമ്പും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.

താമരശേരി: ഭിന്നശേഷിക്കാര്‍ക്ക് മെഡിക്കല്‍ ക്യാംപും സര്‍ട്ടിഫിക്കറ്റ് വിതരണവും  നടത്തി.കേരള സാമൂഹ്യ സുരക്ഷ മിഷന്റെ ആഭിമുഖ്യത്തിലാണ് താമരശേരി താലൂക്ക് തല ക്യാംപും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തിയത്.

രാരോത്ത് ജി.എം.എച്ച്.സ്കൂളിൽ നടന്ന പരിപാടിയിൽ താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറിലധികം പേര്‍ പങ്കെടുത്തു.അസ്ഥിരോഗവിഭാഗം,കണ്ണ്,  
ഇ.എന്‍.ടി എന്നീ വിഭാഗങ്ങളിലുള്ള വിദഗ്ദ ഡോക്ടര്‍മാര്‍ വൈകല്യ നിര്‍ണ്ണയത്തിനു നേതൃത്വം നല്‍കി. സർട്ടി ഫിക്കറ്റ് ലഭിച്ചവര്‍ക്ക് വരുന്ന നിയമ  സഭ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കും.
ഇതിനു പുറമെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും ഈ സര്‍ട്ടിഫിക്കറ്റ് ഉപകരിക്കും.

താമരശേരി താലൂക്ക് ആശുപത്രി സുപ്രണ്ട്. ഡോ: കെ.പി കേശവനുണ്ണി,സാമൂഹ്യ സുരക്ഷ മിഷന്‍ റീജനല്‍ ഡയറക്ടര്‍ ഡോ: യു.ആര്‍ രാഹൂല്‍,റീജനല്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എം.പി മുഹമ്മദ് ഫൈസല്‍ ,എം.പി മുജീബു റഹ്മാന്‍, എം രാജീവ്,നിഷ മേരി,അലീഷ, എബിന്‍ ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.രാരോത്ത് ജി..എം എച്ച് എസ് പി.ടി.എ ,ലിസ കോളേജ്, കാരുണ്യ തീരം, റീജ്യണൽ ഡെഫ് സെൻ്റർ, ഐ.

.എച്ച്.ആര്‍.ഡി.കോളേജ് താമരശേരി, മലബാര്‍ കോളേജ്,ഫ്രന്റ്സ് കാഞ്ഞിരമുക്ക്,ജെ.സി.ഐ എളേറ്റില്‍, അന്വേഷകരും യാത്രികരും കൂട്ടായ്മ  , തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ യാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

 
Previous Post Next Post
3/TECH/col-right