Trending

ഇന്ന് നാടിന് സമര്‍പ്പിക്കുന്നത് 25 വിനോദസഞ്ചാര പദ്ധതികൾ

 


വിനോദ സഞ്ചാര വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ 60 കോടി രൂപ ചെലവിട്ടു പൂര്‍ത്തീകരിച്ച 25 പദ്ധതികള്‍ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 

കഴിഞ്ഞ നാലര വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയില്‍ വലിയ കുതിപ്പാണുണ്ടായത്.  

പ്രശസ്ത ഡിജിറ്റല്‍ ട്രാവല്‍ കമ്ബനിയായ ബുക്കിംഗ് ഡോട്ട് കോം ഈ വര്‍ഷം നല്‍കിയ ട്രാവലര്‍ റിവ്യൂ അവാര്‍ഡില്‍ ഏറ്റവും മികച്ച ടൂറിസം സൗഹൃദ സംസ്ഥാനമായി തെരഞ്ഞെടുത്തത് കേരളത്തേയാണ്. 

ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന പദ്ധതികളില്‍ തിരുവനന്തപുരത്തെ ശംഖുമുഖത്തില്‍ ബീച്ച്‌ പാര്‍ക്കിങ് റീക്രിയേഷന്‍ സെന്‍റര്‍, ആക്കുളത്ത് 9.34 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച അത്യാധുനിക രീതിയിലുള്ള നീന്തല്‍കുളം, ആര്‍ട്ടിഫിഷ്യല്‍ വാട്ടര്‍ഫാള്‍, കാട്ടാക്കടയില്‍ പ്രകൃതി മനോഹരമായ പ്രദേശത്തെ ശാസ്താംപാറ പദ്ധതി, കൊല്ലത്തെ ആശ്രാമം മൈതാനത്തിന്‍റെ വികസന പദ്ധതി, അഷ്ടമുടിയിലെ വില്ലേജ് ക്രാഫ്റ്റ് മ്യൂസിയം ആന്‍റ് സെയില്‍സ് എംപോറിയം, ആറന്മുള ഉത്രട്ടാതി വള്ളം കളിയുടെ ഫിനിഷിങ് പോയിന്‍റില്‍ ഒരുക്കിയ ആറന്മുള ഡെസ്റ്റിനേഷന്‍ ഡെവലപ്മെന്‍റ്, കൊട്ടാരക്കരയില്‍ പുലമന്‍ തോടിന്‍റെ പുനഃരുജ്ജീവനം എന്നിവയെല്ലാം ഉള്‍പ്പെടുന്നു.

പത്തനംതിട്ട ജില്ലയില്‍ പെരുന്തേനരുവി ടൂറിസം പദ്ധതി, അരൂരിലെ കുത്തിയതോടില്‍ നടപ്പിലാക്കുന്ന ഡെവലപ്മെന്‍റ് ഓഫ് ബാക് വാട്ടര്‍ സര്‍ക്യൂട്ട്, പദ്ധതിയുടെ ഭാഗമായി തഴപ്പ് കായല്‍ തീരത്തായി നടപ്പിലാക്കുന്ന ഡെവലപ്പ്മെന്‍റ് ഓഫ് മൈക്രോ ഡെസ്റ്റിനേഷന്‍ അറ്റ് തഴപ്പ്, അരൂക്കുറ്റിയില്‍ രണ്ടേകാല്‍ കോടിയോളം രൂപ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഹൗസ് ബോട്ട് ടെര്‍മിനല്‍, 

ഇടുക്കിയിലെ രാമക്കല്‍മേട്ടില്‍ നടപ്പാത, മഴക്കൂടാരങ്ങള്‍, കുമരകത്തെ കള്‍ച്ചറല്‍ സെന്‍റര്‍, എരുമേലിയിലെ പില്‍ഗ്രിം ഹബ്, ചേപ്പാറയിലെ ഇക്കോ ടൂറിസം വില്ലേജ്, തിരൂരിലെ തുഞ്ചന്‍ സ്മാരകത്തില്‍ എക്സിബിഷന്‍ പവിലിയന്‍, ഓഡിറ്റോറിയം, തിരുവമ്ബാടിയില്‍ അരിപ്പാറ വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനുള്ള കൂടുതല്‍ സൗകര്യങ്ങള്‍, കാപ്പാട് ബീച്ച്‌ ടൂറിസം പദ്ധതി, തോണിക്കടവ് ടൂറിസം പദ്ധതി, വയനാട്ടിലെ കാരാപ്പുഴ ഡാം സൗന്ദര്യവത്കരണം, കാന്തന്‍പാറ വെള്ളച്ചാട്ടത്തില്‍ അടിസ്ഥാന സൗകര്യവികസനം, പഴശി പാര്‍ക്ക് വികസനം, ന്യൂ മാഹി ബോട്ട് ടെര്‍മിനല്‍, ബേക്കല്‍ ബീച്ച്‌ പാര്‍ക്ക്, മാവിലാ കടപ്പുറം ബോട്ട് ടെര്‍മിനല്‍ എന്നിവയും പൂര്‍ത്തിയായ പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

Previous Post Next Post
3/TECH/col-right