Trending

പ്രായപൂർത്തിയാവാത്തവരുടെ വിവാഹം അറിയിക്കുന്നവർക് 2,500 രൂപ സമ്മാനം

പ്രായപൂർത്തിയാവാത്തവരുടെ വിവാഹം അധികൃതരെ അറിയിക്കുന്നവർക്ക് സാമൂഹികനീതി വകുപ്പ്  2,500 രൂപ പ്രതിഫലം പ്രഖ്യാപിച്ചു.  ഈയിനത്തിൽ നൽകാൻ അഞ്ച് ലക്ഷം രൂപ മാറ്റിവെക്കാൻ സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി. ഈ സാമ്ബത്തിക വർഷം മുതലാണ് പ്രതിഫലം നൽകാനുള്ള ഫണ്ട് ആരംഭിക്കുന്നത്. വനിത-ശിശുക്ഷേമ സമിതിക്കാണ് ഇതിൻറെ ചുമതല.


പ്രായപൂർത്തിയാവാത്തവരുടെ വിവാഹക്കാര്യം അറിയിക്കുന്ന 'ഇൻഫോർമർ'മാരുടെ വിവരങ്ങൾ പുറത്തുവിടില്ല. വരും വർഷങ്ങളിൽ ഇതിനായി ഫണ്ട് വകയിരുത്തുമെന്ന് ഉത്തരവിൽ വ്യക്തമാക്കി.


രാജ്യത്ത് സ്ത്രീകൾക്ക് 18 വയസ്സും പുരുഷന്മാർക്ക് 21 വയസ്സുമാണ് വിവാഹപ്രായം.കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയം സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ്​ പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത്​ സംബന്ധിച്ച്​ പ്രധാനമന്ത്രി സൂചന നൽകിയത്​.


Previous Post Next Post
3/TECH/col-right