Trending

യു.എ.ഇയിൽ കുടുങ്ങിയ മലയാളികളില്‍ നാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ എംബസിയെ ബന്ധപ്പെടണമെന്ന് വി. മുരളീധരന്‍.

യു.എ.ഇയിൽ കുടുങ്ങിയ മലയാളികളുടെ കുവൈത്തിലേക്കും,സൗദിയിലേക്കും ഉള്ള യാത്ര വൈകും. ചർച്ചയിൽ പുരോഗതിയില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. അതിനാല്‍ നാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ എംബസിയെ ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു. അങ്ങനെയുള്ളവര്‍ക്ക് യാത്രാസൌകര്യം ഉള്‍പ്പടെയുള്ളവ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ യാത്രാ വിലക്കിനെ തുടര്‍ന്നാണ് സൌദിയിലേക്കും കുവൈത്തിലേക്കുമുള്ള യാത്രക്കാര്‍ യു.എ.ഇയില്‍ കുടുങ്ങിയത്. യാത്രക്കാരെല്ലാം ഉടന്‍ യാത്രവിലക്ക് പിന്‍വലിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടിലേക്ക് തിരിച്ചുപോകാതെ യു.എ.ഇയില്‍ തന്നെ കഴിയുന്നത്.

നേരത്തെ ഇന്ത്യയില്‍ നിന്ന് നേരിട്ട് സൌദിയിലേക്കും കുവൈത്തിലേക്കും യാത്ര ചെയ്യുന്നതിന് വിലക്കുണ്ടായിരുന്നു. അതിനാലാണ് യാത്രക്കാര്‍ യു.എ.ഇ വഴി യാത്ര ചെയ്തത്. 14 ദിവസം യുഎഇയില്‍ ക്വാറന്‍റൈനില്‍ കഴിഞ്ഞ ശേഷമായിരുന്നു ഇവിടെ നിന്ന് സൌദിയിലേക്കും കുവൈത്തിലേക്കും യാത്രക്കാര്‍ യാത്ര തിരിച്ചത്. എന്നാല്‍ യു.എ.ഇ കൂടി യാത്രാനിരോധമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതോടെ ഇവിടെ എത്തിയ യാത്രക്കാര്‍ കുടുങ്ങുകയായിരുന്നു.
Previous Post Next Post
3/TECH/col-right