Trending

ജില്ലാ ബോൾ ബാഡ്മിന്റൺ: എഫ്.എസ്.സി ഫറോക്കും സൂര്യ നല്ലൂരും ജേതാക്കൾ.

കോഴിക്കോട്: ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ജില്ലാ  സബ് ജൂനിയർ, ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ എഫ്.എസ്.സി ഫറോക്കും പെൺകുട്ടികളുടെ വിഭാഗത്തിൽ സൂര്യ നല്ലൂരും ജേതാക്കളായി. ഇരു വിഭാഗങ്ങളിലും എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂൾ രണ്ടാം സ്ഥാനം നേടി.

ജൂനിയർ ആൺ കുട്ടികളിൽ അജ് വ സ്പോർട്സ് ക്ലബ്ബും പെൺകുട്ടികളിൽ ബി.ബി.എ.എഫ്‌ ഫറോക്കും ജേതാക്കളായി.

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയങ്ക കരൂഞ്ഞിയിൽ ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചു.

പി. ഷഫീഖ്, പി.ടി അബ്ദുൽ അസീസ്, ഷബീർ ചുഴലിക്കര, ഷാനവാസ് പുല്ലടി, ടി. മിഥേഷ് എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right