Trending

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്:പി.പി നസ്റി പ്രസിഡൻറും, വി.കെ അബ്ദുറഹിമാൻ വൈസ് പ്രസിഡന്റുമാകും.

എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പി.പി നസ്റിയേയും വൈ. പ്രസിഡന്റ് സ്ഥാനത്തേക്ക് വി.കെ അബ്ദുറഹിമാനേയും നിർദ്ദേശിക്കാൻ പഞ്ചായത്ത് പാർലമെന്ററി ബോർഡ് അംഗങ്ങളുടെയും ലീഗ് ഭാരവാഹികളുടെയും സംയുക്ത യോഗത്തിൽ ധാരണയായി. യോഗത്തിൽ ജില്ലാ മുസ്ലിം ലീഗ് ജന.സെക്രട്ടറി എം.എ. റസാഖ് മാസ്റ്റർ,  മണ്ഡലം ലീഗ് ട്രഷറർ ഇബ്രാഹിം എളേറ്റിൽ, വി.കെ കുഞ്ഞായിൻകുട്ടി മാസ്റ്റർ, എൻ.സി ഉസയിൻ മാസ്റ്റർ, പി.എം ഹമീദ് മാസ്റ്റർ, പി.ഡി നാസർ, വി.കെ അബ്ദുറഹിമാൻ, സി.എം ഖാലിദ്, പാട്ടത്തിൽ അബൂബക്കർ ഹാജി, വി.അബ്ദുദൽ അസീസ്, മുജീബ് ചളിക്കോട് തുടങ്ങിയവർ സംബന്ധിച്ചു. പതിനെട്ട് അംഗങ്ങളുള്ള ഗ്രാമ പഞ്ചായത്തിൽ മുസ്ലിം ലീഗിനു പന്ത്രണ്ടും കോൺഗ്രസിനു മൂന്നും അംഗങ്ങളുണ്ട്. കത്തറമ്മൽ നാലാം വാർഡിൽ നിന്നാണ് നസ്റി തെരഞ്ഞെടുക്കപ്പെട്ടത്. വാർഡ് വനിതാ ലീഗ് ട്രഷറർ, പരപ്പൻ പൊയിൽ നുസ്റത്ത് പബ്ലിക് സ്കൂൾ പി.ടി.എ കമ്മറ്റി അംഗം എന്നീ  സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

വൈ. പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ച വി.കെ.അബ്ദുറ ഹിമാൻ കച്ചേരിമുക്ക് പതിനൊന്നാം വാർഡിൽ നിന്നാണ് തെരതഞ്ഞടുക്കപ്പെട്ടത്. കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനായ വി.കെ അബ്ദുറഹിമാൻ 2010 ൽ ഇതേ വാർഡിൽ നിന്നും വിജയിച്ചിരുന്നു. നിലവിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, കച്ചേരിമുക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദവ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, കച്ചേരിമുക്ക് ജന്നത്തുൽ ഉലൂം മദ്രസ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു വരുന്നു.കോഴിക്കോട് ജില്ലാ എം.എസ്.എഫ് ജന.സെക്രട്ടറി ,കൊടുവള്ളി  മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി എന്നീ  സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
Previous Post Next Post
3/TECH/col-right