താമരശ്ശേരി : മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും മുൻ എം.എൽ.എയുമായ ചേലമ്പപൊയിൽ വീട്ടിൽ സി. മോയിൻ കുട്ടി (78) മരണപെട്ടു.
മുൻ താമരശ്ശേരി ഗ്രാമ പഞ്ചായത്ത്
പ്രസിഡണ്ട് , ജില്ലാ കൗൺസിൽ അംഗം,
96 ൽ കൊടുവള്ളിയിൽ നിന്നും 2001 ൽ തിരുവമ്പാടിയിൽ നിന്നും
2011 ൽ തിരുവമ്പാടിയിൽ
നിന്നും കേരള നിയമസഭയിലേക്ക്
തിരഞ്ഞെടുക്ക പ്പെട്ടിട്ടുണ്ട്.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി, മുസ്ലിം ലീഗ്
കോഴിക്കോട് ജില്ലാ സെക്രട്ടറി ,ഖജാൻജി
അണ്ടോണ മഹല്ല് മുത്തവല്ലി, ഒടുങ്ങാക്കാട്
മക്കാം ട്രസ്റ്റ് പ്രസിഡണ്ട്,
താമരശ്ശേരി ടൗൺകുന്നിക്കൽ
പളളിക്കമ്മറ്റി പ്രസിഡണ്ട്,
കേരളാ സ്റ്റേറ്റ് റൂറൽ ഡവലപ്പ്മന്റ് ബോർഡ് അംഗം, കെ.എസ്.ആർ.ടി സി അഡ്വൈസറി ബോർഡ്അംഗം
താമരശ്ശേരി സി എച്ച് സെന്റർ പ്രസിഡണ്ട്,തുടങ്ങി നിരവധി
സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
പിതാവ് :കോഴിക്കോട് താലൂക്ക് മുസ്ലിം ലീഗ് ന്റെയും, താമരശ്ശേരി പഞ്ചായത്തിന്റെയുംമുൻ പ്രസിഡൻറ്റെ ണ്ടായിരുന്ന പരേതനായ പി. സി അഹമ്മദ് കുട്ടി ഹാജി. മാതാവ് : :കുഞ്ഞിമാച്ച. ഭാര്യ:പയേരി കദീജ.
മക്കൾ : അൻസാർ അഹമ്മദ്, മുബീന, ഹസീന.
മരുമക്കൾ :എംപി മുസ്തഫ (അരീക്കോട് ),എൻ. സി അലി (നരിക്കുനി ) യു. സി ആയിഷ.
സഹോദരങ്ങൾ : പി. സി അബ്ദുൽ ഹമീദ് (റിട്ട : ഇ. എസ്. ഐ കമീഷണർ )പി സി ഉമ്മർ കുട്ടി (ഗ്ലാസ് ഹൗസ് താമരശ്ശേരി )
ഇഞ്ചിനിയർ:പി. സി അബ്ദുൽ റഷീദ് (ആർകിടെക് കോഴിക്കോട് )
അബ്ദുൾ നാസർ ഓടങ്ങൽ(വേവ്സ് സലൂൺ) ആയിശു നെരോത്ത് റാബിയ മേപ്പയ്യൂർ.നസീമ പെരിന്തൽമണ്ണ.
ഖബറടക്കം ഇന്ന് ഉച്ചക്ക് 1 മണിക്ക് അണ്ടോണ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
0 Comments