തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണസ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. മൂന്ന് ഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനം.
ഡിസംബര്‍ എട്ടിനാണ് ഒന്നാംഘട്ട തെരഞ്ഞെടുപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലായിരിക്കും എട്ടിന് തെരഞ്ഞെടുപ്പ് നടക്കുക.കോട്ടയം, എറണാകുളം, തൃശൂര്‍,പാലക്കാട്, വയനാട് ജില്ലകളില്‍ ഡിസംബര്‍ പത്ത് വ്യാഴാഴ്ചയാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മൂന്നാംഘട്ടമായി ഡിസംബര്‍ 14ന് വോട്ടെടുപ്പ് നടത്തും. ഡിസംബര്‍ 16 ബുധനാഴ്ചയാണ് വോട്ടെണ്ണല്‍.
സംസ്ഥാനത്ത് 1199 തദ്ദേശ സ്ഥാപനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
941 ഗ്രാമ പഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്ത്, 86 മുന്‍സിപ്പാലിറ്റികള്‍, 6 കോര്‍പ്പറേഷനുകലിലേക്കുമാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. 21,865 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്.
കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിച്ചായിരിക്കും തെരഞ്ഞെടുപ്പെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്ക്കരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.34,744 പോളിംഗ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകളുടെ പരിശോധന നവംബര്‍ പത്തിനകം പൂര്‍ത്തിയാക്കും.
കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീന് ആകുന്നവര്‍ക്കും പോസ്റ്റല്‍ വോട്ടിംഗിനുളള സൗകര്യമുണ്ടാകും. മൂന്ന് ദിവസത്തിന് മുമ്ബ് തപാല്‍ വോട്ടിനായി അപേക്ഷിക്കണം.
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം സംസ്ഥാനത്തു നിലവിൽ വന്നു. ഇനി മുതൽ വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള വൻകിട പദ്ധതികൾ പ്രഖ്യാപനങ്ങൾ സർക്കാരിനു നടത്താനാകില്ല.നയപരമായ പുതിയ തീരുമാനങ്ങൾ എടുക്കുന്നതിനും വിലക്കുണ്ട്. അത്യാവശ്യ പദ്ധതികളാണെങ്കിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി തേടണം. തെരഞ്ഞെടുപ്പുമായി ബന്ധമുള്ള സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റവും നടത്താനാകില്ല.എന്നാൽ, നിലവിലുള്ള പദ്ധതികളുമായി മുന്നോട്ടു പോകുന്നതിനു തടസമില്ല.
ഇക്കുറി തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്കു പണം വാരിക്കോരി ചെലവഴിക്കാം. സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു ചെലവു പരിധി ഒന്നര ഇരട്ടിയോളം ഉയർത്തി.ഗ്രാമപഞ്ചായത്ത് വാർഡുകളിൽ മത്സരിക്കുന്നവർക്ക് ഇക്കുറി 25,000 രൂപ വരെ ചെലവഴിക്കാം. നേരത്തെയിത് 10,000 രൂപയായിരുന്നു. ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ചെലവു പരിധി 75,000 രൂപയാക്കി. നിലവിൽ 30,000 രൂപയായിരുന്നു.
ജില്ലാ പഞ്ചായത്ത് കോർപറേഷൻ ഡിവിഷനുകളിൽ ഒന്നര ലക്ഷം രൂപ വരെയാകാം. 60,000 രൂപയായിരുന്നു. തെരഞ്ഞെടുപ്പു ചെലവുമായി ബന്ധപ്പെട്ട കണക്കുകൾ തെരഞ്ഞെടുപ്പു നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒരു മാസത്തിനകം സമർപ്പിക്കണമെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ ആവശ്യപ്പെട്ടു.
കൂടുതൽ പേരും ചെലവു സംബന്ധിച്ച കണക്കുകൾ നൽകാത്ത സാഹചര്യത്തിലാണിത്. തെരഞ്ഞെടുപ്പിനു മത്സരിക്കുന്നവർ കെട്ടിവയ്ക്കേണ്ട തുക: ഗ്രാമപഞ്ചായത്ത്- 1,000, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി- 2,000, ജില്ലാ പഞ്ചായത്ത്, കോർപറേഷൻ- 3,000.

Tags:
KERALA