Trending

കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ ഒരാൾക്ക് കൂടി കോവിഡ്

16-10-2020

എളേറ്റിൽ:കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ 32 വയസ്സുള്ള ഒരു പുരുഷനാണ് ഇന്നലെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

ഇതോടെ കിഴക്കോത്ത് പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 160 ആയി.80 പേർ രോഗമുക്തി നേടി.80 പേർ ചികിത്സയിലാണ്.

പഞ്ചായത്തിൽ നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കത്തിലുള്ള 100 പേർക്ക് ഇന്ന് (16-10-2020) രാവിലെ 10 മണി മുതൽ എളേറ്റിൽ എം.ജെ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ആന്റിജൻ പരിശോധന നടത്തുമെന്ന് കിഴക്കോത്ത് പഞ്ചായത്ത്‌ മെഡിക്കൽ ഓഫിസർ ഡോ:ഹൈഫ മൊയ്‌തീൻ അറിയിച്ചു.
Previous Post Next Post
3/TECH/col-right