Trending

ജില്ലാ എജ്യുമിഷൻ പദ്ധതിയിൽ പൂനൂർ ഗവ. ഹയർ സെക്കൻററി സ്ക്കൂളും

പുനൂർ: കോഴിക്കോട്  ജില്ലാ ഭരണകൂടം വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടപ്പിലാക്കി വരുന്ന പ്രത്യേക വിദ്യാഭ്യാസ പദ്ധതിയായ എജ്യുമിഷൻ്റെ ഭാഗമായുള്ള വിദ്യാർത്ഥികളുടെ നൈപുണി വികസന പരിപാടിയിൽ തെരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് സ്ക്കൂളുകളിൽ പൂനൂർ ഗവ.ഹയർ സെക്കൻററി സ്കൂളിനും അംഗത്വം. വിദ്യാഭ്യാസ മേഖലയിലെയും തൊഴിൽ മേഖലയിലേയും വെല്ലുവിളിളെ  അതിജീവിക്കാൻ നമ്മുടെ കുട്ടികളെ പ്രത്യേകം സജ്ജരാക്കുന്നതിന് ലോകത്തുണ്ടാവുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട്  സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിച്ച് വിജയം കൈവരിക്കാൻ നമ്മുടെ കുട്ടികളെ പര്യാപ്തരാക്കുകയാണ് ലക്ഷ്യം. ഇതിനുതകുന്ന തരത്തിലുള്ള നൈപുണികൾ നമ്മുടെ കുട്ടികൾക്ക് സ്വായത്തമാക്കാനുള്ള ഒരു പൈലറ്റ് പദ്ധതിയാണ്  എഡ്യൂമിഷൻ നൈപുണീ വികസന പരിപാടി.
 
ജില്ലയിലെ 12 വിദ്യാലയങ്ങളിലെ 120 കുട്ടികളെയാണ് പൈലറ്റ്  പദ്ധതിക്കായി  തെരെഞ്ഞെടുത്തിരിക്കുന്നത്. ഓരോ വിദ്യാലയത്തിൽ നിന്നും ഒരധ്യാപകനെ മെന്ററായും നിശ്ചയിച്ചിട്ടുണ്ട്. ഒരു വിദ്യാഭ്യാസ ജില്ലയിൽ നിന്നും നാല് വിദ്യാലയങ്ങൾ ഉൾപ്പെടുന്ന ക്ലസ്റ്ററുകളാണ് പ്രവർത്തനയൂണിറ്റ് . 40 വിദ്യാർഥികളും 4 ടീച്ചർ മെന്റർമാരും അടങ്ങുന്ന ഓരോ ക്ലസ്റ്ററിന്റെയും  നേതൃത്വം വഹിക്കുക അതത്    ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായിരിക്കും. ജില്ലാ കളക്ടർ നേതൃത്വം നൽകുന്ന വിദഗ്ദ  സമിതിയിൽ  ഡയറ്റ്, എൻ ഐ ടി, കലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദഗ്ദ്ധർ, അസാപ്  ഡിസ്ട്രിക്ട് പ്രൊജക്ട് മാനേജർ, ഐ എസ് ആർ ഒ   മാനേജ്മെന്റ്   സ്ഥാപനങ്ങൾ  എന്നിവയുടെ പിന്തുണയും വൈദഗ്ധ്യവുമാണ് പ്രയോജനപ്പെടുത്തുന്നത്. 
 
ഇതിന് പുറമെ അതാത് നൈപുണി മേഖലയിലെ വിദഗ്ദരാണ് മൊഡ്യൂളുകൾ തയ്യാറാക്കി പരിശീലനം നൽകുന്നത്. പരിശീനത്തിന് മുൻപും പരിശീലനത്തിനിടയിലും പരിശീലനശേഷവും കുട്ടികളെ വിലയിരുത്താനുള്ള രീതികളും ഇതിൽ ഉൾപ്പെടുന്നു. നാളെയുടെ ഏതൊരു വെല്ലുവിളിയും നേരിടാൻ നമ്മുടെ കുട്ടികളെ സജ്ജരാക്കാൻ ഈ നൈപൂണി വികസന പരിപാടിലൂടെ നമുക്ക് കഴിയും. അതോടൊപ്പം വരും വർഷങ്ങളിൽ ജില്ലയിലെ മുഴുവൻ കുട്ടികളിലേക്കും പദ്ധതി വ്യാപിപ്പിക്കാനുമുദ്ദേശിക്കുന്നു.
 
ആലോചനായോഗം പ്രധാനാധ്യാപകൻ ടി എം മജീദ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് എൻ അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയുടെ മെൻറർ പി ടി സിറാജുദ്ദീൻ പദ്ധതി വിശദീകരിച്ചു. എ വി മുഹമ്മദ്, എ പി ജാഫർ സാദിഖ്, കെ അബ്ദുൽ ലത്തീഫ്, വി എച്ച് അബ്ദുൽ സലാം, ഡോ. സി പി ബിന്ദു, സി കെ മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right