Trending

കെ.എസ്.ആർ.ടി.സി.യുടെ ബസ്സ് ഓൺ ഡിമാൻ്റ്(ബോണ്ട്) താമരശ്ശേരിയിൽ സർവ്വീസ് ആരംഭിച്ചു.

താമരശ്ശേരി: കോവിഡ് കാലത്തെ സുരക്ഷ ഉറപ്പ് വരുത്തി KSRTC യുടെ പുതിയ സംരഭമായ ബസ് ഓൺ ഡിമാൻ്റ്(ബോണ്ട്) സർവ്വീസ് താമരശ്ശേരി  ഡിപ്പോയിൽ നിന്നും ആദ്യ സർവീസ് ആരംഭിച്ചു.

കോവിഡ്‌ ഭീതി കാരണം സ്ഥിരം യാത്രകളിൽ നിന്നും മാറി നിൽകുന്ന യാത്രക്കാരെ വീണ്ടും പൊതുഗതാഗത സംവിധാനത്തിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ബോണ്ട് സർവ്വീസ്. സ്ഥിരം യാത്രക്കാർക്ക് വേണ്ടിയുള്ളി നോൺ സ്റ്റോപ്പ് സർവ്വീസാണിത്. മറ്റ് യാത്രക്കാരെ ഈ ബസ്സിൽ കയറ്റില്ല. കോവിഡ് സുരക്ഷ ക്രമീകരണങ്ങൾ പാലിച്ചാവും സർവ്വീസ്.


T

യാത്രക്കാർക്ക് പ്രത്യേക സുരക്ഷ ഇൻഷുറൻസ്, വൈഫൈ സേവനം, സ്ഥിരം സീറ്റ്, വീടിനടുത്തോ ഏറ്റവും സൗകര്യപ്രദമായ സ്ഥലത്തോ നിന്ന് കയറാനുള്ള സംവിധാനം, വാട്സ് ആപ് വഴി ലൊക്കേഷൻ അറിയിക്കാനുള്ള സൗകര്യം, എന്നിവ ബസ് ഓൺ ഡിമാൻ്റ് യാത്രക്കാർക്കുള്ള ആനുകൂല്യങ്ങളാണ്. രാവിലെ ഓഫീസിലെത്തിച്ച് വൈകുന്നേരം വീട്ടിലെത്തിക്കുന്നതാണ് പദ്ധതി.

താമരശ്ശേരിയിൽ നിന്നും നരിക്കുനി വഴി കോഴിക്കോട്ടേക്കാണ് ആദ്യ സർവീസ് തുടങ്ങിയത്. താമരശ്ശേരി ഡിപ്പോയിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങ് കാരാട്ട് റസാഖ് MLA ആദ്യ സർവിസ് ഫ്ലാഗ് ഓഫ് ചെയ്തു.ATO സി. നിഷിൽ, K. ബൈജു, ബോണ്ട് സർവീസ് കോർഡിനേറ്റർമാരായ M. സുധീഷ്,K. ശശി ട്രേഡ് യൂണിയൻ നേതാക്കളായ എം.കെ.സുരേഷ്, കെ.കെ.കുഞ്ഞിമുഹമ്മദ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു
Previous Post Next Post
3/TECH/col-right