Trending

ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു

മടവൂർ: മടവൂർ എ യു.പി സ്കൂളിൽ 'എന്റെ മഹാത്മ' എന്ന പേരിൽ  ഗാന്ധിജയന്തി ദിനാഘോഷവും സോഷ്യൽ സയൻസ് ക്ലബ്ബ്ഉദ്ഘാടനവും നടന്നു.ഗാന്ധിജയന്തിയോടനുബന്ധിച്ചുള്ള സേവന പ്രവർത്തനങ്ങൾ സ്കൂൾ പരിസരം ശുചീകരിച്ചു കൊണ്ട് ഹെഡ്മാസ്റ്റർ എം അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.കുട്ടികൾ വീടും പരിസരവും ശുചീകരിച്ചു കൊണ്ട് സേവന പ്രവർത്തനത്തിൽ പങ്കാളികളായി.
 
അഹിംസയുടെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും മഹത്വം  ഓർമിപ്പിച്ചു കൊണ്ട്  ഓൺലൈനിലൂടെ നടത്തിയ പരിപാടി   സാഹിത്യകാരൻ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു.ഗാന്ധിയനും മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറിയുമായ ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.മുൻ ഡയറ്റ് പ്രിൻസിപ്പാൾ ഗംഗാധരൻ ഏറാടി മാസ്റ്റർ മടവൂർ മുഖ്യാതിഥിയായിരുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ബ്ലോക്ക് പ്രൊജക്റ്റ് കോഡിനേറ്റർ വി.മെഹറലി നിർവ്വഹിച്ചു. 
 
 
ഗാന്ധി ക്വിസ്, പ്രസംഗം, തുടങ്ങിയ പരിപാടികൾ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചു.എം പി രാജേഷ് വി ഷക്കീല, പി യാസിഫ്  ,എം വിജയകുമാർ ,അശ്ചിൻ ഷരത് ,റിയാസ്, മുഹമ്മദലി  തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right