ന്യൂഡല്‍ഹി:കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അങ്കഡി കൊവിഡ് ബാധിച്ച് മരിച്ചു. 65 വയസ്സായിരുന്നു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ കേന്ദ്ര മന്ത്രിയാണ് അങ്കഡി. ഭാര്യയും രണ്ടു മക്കളുമുണ്ട്.
ഇക്കഴിഞ്ഞ 11നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍, ലക്ഷണങ്ങളുണ്ടായിരുന്നില്ല. അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കര്‍ണാടകയിലെ ബെലാഗാവി മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് അദ്ദേഹം.