Trending

കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത പ്രക്ഷോഭം

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി - കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സിഐടിയു, കർഷക സംഘം, അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ എന്നീ സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത പ്രക്ഷോഭം  വിവിധ കേന്ദ്രങ്ങളിൽ നടന്നു.രാജ്യവ്യാപക പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായാണ്‌ സമരം.

എല്ലാ ജില്ലയിലും കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുമ്പിലും വില്ലേജ്‌, ഏരിയ കേന്ദ്രങ്ങളിലുമായിരുന്നു സംയുക്ത പ്രക്ഷോഭം. കോവിഡ് മാനദണ്ഡം പാലിച്ചാണ്‌ സമരം നടന്നത്.

താമരശ്ശേരി പഴയ ബസ്സ് സ്റ്റാൻ്റിൽ നടന്ന പ്രക്ഷോഭ സമരം സി.പി.ഐ (എം) ഏരിയാ സിക്രട്ടറി ആർ.പി ഭാസ്കര കുറുപ്പ് ഉദ്ഘാടനം ചെയ്തു.വി.പി വേണുഗോപാൽ സ്വഗതം പറഞ്ഞ ചടങ്ങിൽ കെ.പി രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു.വി.പി ഗോവി മാസ്റ്റർ അഭിവാദ്യം ചെയ്‌തു.

Previous Post Next Post
3/TECH/col-right