ആഘോഷങ്ങളുടെ ലോകം ചുരുങ്ങിയതോടെ ജീവിതവഴി തേടി പന്തല്‍,ലൈറ്റ്& സൗണ്ട്സ് മേഖലയിലുള്ളവര്‍ സര്‍ക്കാര്‍ വായ്പ ഉള്‍പ്പെടെയുള്ള സഹായം നല്കണമെന്നാവശ്യപ്പെട്ടു കൊണ്ട് വാടക സ്റ്റോർ മേഖലയിലുള്ളവര്‍ നിവേദനം നല്കി.ആഘോഷങ്ങള്‍ക്ക് തണലും വെളിച്ചവും ശബ്ദവുമേകുന്ന മേഖലയിലെ തൊഴിലാളികളുടെ ജീവിതത്തില്‍ കൊറോണ വില്ലനായിട്ട് അഞ്ചുമാസം പിന്നിടുമ്പോഴാണ് സംസ്ഥാനത്തെ മുഴുവന്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സംഘടന നിവേദനം നല്‍കിയത്.
ഒരോ സീസണിലും വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷപരിപാടികളെ ആശ്രയിച്ച് കഴിഞ്ഞിരുന്ന സംസ്ഥാനത്തെ 15,000 ത്തോളം വാടകസ്റ്റോറുകാരും ഉടമകളും ഇവര്‍ക്ക് കീഴെ ലക്ഷക്കണക്കിന് തൊഴിലാളികളുമാണ് ജീവിതം വഴിമുട്ടിനില്ക്കുന്നത്. അപ്രതീക്ഷിതമായ തിരിച്ചടിയില്‍ എല്ലാ കെട്ടിപൂട്ടി വീട്ടിലിരുന്നപ്പോഴും ഏതാനും മാസത്തെ പ്രതിസന്ധിക്കപ്പുറം ദുരിതം തുടരുമെന്ന് തൊഴിലാളികളും കരുതിയിരുന്നില്ല.
ഘട്ടം ഘട്ടമായി പല മേഖലകളും ഇളവുകളോടെ പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോഴും ആഘോഷങ്ങള്‍ക്ക് വിലക്ക് തുടര്‍ന്നതോടെ മേഖലയുള്ളവര്‍ തൊഴില്‍ നഷ്ടപ്പെട്ട് വീട്ടിലിരിക്കുകയാണ്.ഇതിനിടെ സര്‍ക്കാരിന്റെ 2000 രൂപയുടെ സഹായം ലഭിച്ചിരുന്നുവെങ്കിലും ഭൂരിഭാഗം പേരും ഉപജീവനമാര്‍ഗത്തിനായി നെട്ടോട്ടം ഓടുകയാണ്,മാത്രമല്ല ഉപയോഗിക്കാത്തതിനാല്‍ മേശ,കസേര, താര്‍പായ ഉൾപ്പെടെയുള്ളവയും വിലകൂടിയ സൗണ്ട് ഉപകരണങ്ങളും,ലൈറ്റുകളും നശിച്ചുപോകുന്ന അവസ്ഥയുമുണ്ട്.

ജീവിതം വഴിമുട്ടിയതോടെ കോഴിക്കോട് പയ്യോളി സ്വദേശിയായ ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ഉള്‍പ്പെടെ സംസ്ഥാനത്ത് മൂന്ന് ആത്മഹത്യയാണ് മേഖലയുമായി ബന്ധപ്പെട്ട് നടന്നതെന്ന് കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്സ് ഓണേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു.
2021ല്‍ തിരിച്ചടവ് നല്കുന്ന രീതിയില്‍ അഞ്ചുലക്ഷംവരെ നാലുശതമാനം പലിശയില്‍ വായ്പ നല്‍കുക, മേഖലയിലുള്ളവര്‍ക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കുക, കോവിഡ് നിബന്ധന അനുസരിച്ച് 200പേരെ പങ്കെടുപ്പിച്ചുള്ള വിവാഹങ്ങള്‍ക്ക് അനുമതി നല്‍കുക, മേഖലയുമായി പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.
Tags:
KERALA