Trending

കിഴക്കോത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം DYFI യുടെ നേതൃത്വത്തിൽ ശുചീകരിച്ചു.

എളേറ്റിൽ:കിഴക്കോത്ത് പഞ്ചായത്തിൽ മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പടെ 16 പേർക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ  കിഴക്കോത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം (എളേറ്റിൽ - വീണപാറ) DYFI എളേറ്റിൽ മേഖലാ യൂത്ത് ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ ശുചീകരിക്കുകയും, അണുനശീകരണം നടത്തുകയും ചെയ്തു.

ആരോഗ്യ കേന്ദ്രത്തിന്റെ ഇരു നിലകളും,ഇരിപ്പിടങ്ങളും  മുഴുവൻ കഴുകി വൃത്തിയാക്കിയ ശേഷമാണ് അണു നശീകരണം നടത്തിയത്.

DYFI എളേറ്റിൽ മേഖലാ സെക്രട്ടറി കെ. ദിജേഷ്, പ്രസിഡൻറ് ഹിഫ്സുറഹ്മാൻ, താമരശ്ശേരി ബ്ലോക്ക് കമ്മറ്റിയംഗം സയ്യിദ് മുഹമ്മദ് സാദിഖ്, അബിൻലാൽ , പി.ടി സ്വാതി, ശ്രീജിത്ത്, നന്ദന എസ്. എന്നിവർ നേതൃത്വം നൽകി.പതിനഞ്ചോളം യൂത്ത് ബ്രിഗേഡ് വളണ്ടിയർമാർ പ്രവർത്തനത്തിൽ പങ്കാളിയായി.

മെഡിക്കൽ ഓഫീസർ ഡോ:ഹൈഫ മൊയ്തീൻ, ഹെൽത്ത് ഇൻസ്പെക്ടർ ബഷീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ഷുക്കൂർ,സ്റ്റാഫ്‌ നഴ്‌സ്‌ റസീന എന്നിവർ സന്നിഹിതരായിരുന്നു.നാളെ മുതൽ PHC സാധാരണ നിലയിൽ പ്രവർത്തിക്കുമെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു.
Previous Post Next Post
3/TECH/col-right