Trending

കൊടുവള്ളിയില്‍ ഹവാല പണവുമായി ഒരാള്‍ അറസ്റ്റില്‍.

കൊടുവള്ളിയില്‍ പതിനൊന്നര ലക്ഷത്തിന്റെ ഹവാല പണവുമായി ഒരാള്‍ അറസ്റ്റില്‍. ആവിലോറ അയ്യപ്പന്‍കണ്ടി അബ്ദുല്‍ അമീര്‍ ആണ് പിടിയിലായത്.കൊടുവള്ളി എസ് ഐ സായൂജ് കുമാര്‍, സീനിയര്‍ സി പി ഒ സുനില്‍കുമാര്‍, ഡ്രൈവര്‍ ദിഷാദ് എന്നിവരടങ്ങിയ സംഘം കൊടുവള്ളി നെല്ലാങ്കണ്ടിയില്‍ നടത്തിയ പരിശോധനയിലാണ് ഹവാല പണം പിടികൂടിയത്. 

പണം കടത്തിയ കെ എല്‍ 57 പി 2366 നമ്പര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കൊടുവള്ളി മേഖലയില്‍ വിതരണത്തിനായി എത്തിച്ച പണമാണ് പിടികൂടിയതെന്നാണ് സംശയം. പണവും കാറും താമരശ്ശേരി കോടതിയില്‍ സമര്‍പ്പിക്കുമെന്ന് എസ് ഐ സായൂജ് കുമാര്‍ പറഞ്ഞു.
Previous Post Next Post
3/TECH/col-right