കൊടുവള്ളി:ശക്തമായ കാറ്റിലും മഴയിലും കിഴക്കോത്ത് പരപ്പാറ പീടികക്കണ്ടി ഷമീറിന്റെ വീടിന് മുകളിലേക്ക് വീണ തേക്ക് മരം മുറിച്ചുമാറ്റി.ശക്തമായ കാറ്റിൽ കടപുഴകിയ തേക്ക് മരം ടെറസിലേക്ക് ആണ് വീണത്.തൊട്ടടുത്തുണ്ടായിരുന്ന മരങ്ങളിലൂടെ ചാഞ്ഞു വീണതുകൊണ്ട് വലിയ അപകടം ഒഴിവായി.വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. കിഴക്കോത്ത് പഞ്ചായത്തിലെ യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗങ്ങളും യൂത്ത് ലീഗ് പ്രവർത്തകരും ചേർന്ന് മുറിച്ച് മാറ്റി.
ദൗത്യനിർവഹണത്തിന് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷമീർ പറക്കുന്ന്, ജ: സെക്രട്ടറി വി.കെ സൈദ്, വി.പി അഷ്റഫ് ഫക്രുദ്ദീൻ ,ഷിഹാബ് പരപ്പാറ, ശുക്കൂർ പരപ്പാറ ,വൈറ്റ്ഗാർഡ് ക്യാപ്റ്റൻ ഷമീർ എം.പി, വൈ: ക്യാപ്റ്റൻ മുസ്തഫ.ഇ കെ ,അൻവർ ഹമീദ്, ജമീം ഫർഹാദ്, മുഹമ്മദ് ഹനീഫ, ഹാഷിർ ,ആബിദ് അലി, മജീദ്, അഭ്ജിത്ത് തുടങ്ങിയവർ പങ്കാളികളായി.
Tags:
KODUVALLY