Trending

പൂനൂർ പുഴ കരകവിഞ്ഞു:കിഴക്കോത്ത്' 14 കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു.

എളേററിൽ: പൂനൂർ പുഴ കരകവിഞ്ഞതിനാൽ കിഴക്കോത്ത് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന 14 കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. 8, 9, 11 വാർഡുകളിലെ 14 കുടുംബങ്ങളെയാണ് മാറ്റിത്താമസിപ്പിച്ചത്. എട്ടാം വാർഡിൽ നിന്നും കുഴിമണ്ണിൽ ,പൂളക്കമണ്ണിൽ ഭാഗത്ത് നിന്ന് 6 കുടുംബങ്ങളെയും, ഒപതാം വാർഡിലെ മാണിക്കോത്ത് ഭാഗത്തുള്ള നാല് കുടുംബങ്ങളെയും പതിനൊന്നാം വാർഡിലെ മൂനമണ്ണിൽ ഭാഗത്ത് നിന്ന് നാല് കുടുംബങ്ങളെയുമാണ് മാറ്റിത്താമസിപ്പിച്ചത്.ഇവരെ തൊട്ടടുത്ത ബന്ധു വീടുകളിലേക്കാണ് മാറ്റിയത്. 

പുഴയിൽ വെള്ളം കൂടി  കൂടുതൽ പേരെ മാറ്റിത്താമസിപ്പിക്കേണ്ടി വന്നാൽ മുഴുവൻ പേരെയും ഗ്രാമ പഞ്ചായത്ത് എളേറ്റിൽ വാദിഹുസ്നയിൽ സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുമെന്ന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിററി ചെയർമാൻ കെ.കെ.ജബ്ബാർ മാസ്റ്റർ അറിയിച്ചു.

Previous Post Next Post
3/TECH/col-right