Trending

കോവിഡ് 19 : എളേറ്റിൽ നൂറ് പേരുടെ സ്രവം പരിശോധനക്കയച്ചു.


എളേറ്റിൽ: കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളി പ്രദേശത്തു രണ്ട് പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ്  ഇന്ന്  കിഴക്കോത്ത്പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ നൂറ് പേരുടെ സ്രവം എടുത്ത് പരിശോധനക്കയച്ചത്.

കിഴക്കോത്ത് പഞ്ചായത്തിലെ79 പേരുടെയും,മടവൂർ പഞ്ചായത്തിൽ നിന്ന് 11 പേരുടെയും,കൊടുവള്ളി പോലീസ് സ്റ്റേഷനിൽ നിന്ന് സർക്കിൾ ഇൻസ്പെക്ടർ ചന്ദ്രമോഹന നടക്കമുള്ള ആറു പോലീസുകാരുടെയും,ഫയർഫോഴ്സിലെ നാല് പേരുടെയും സ്രവവും പരിശോധനക്കയച്ചു. 

എളേറ്റിൽ വട്ടോളി പ്രദേശത്തെ മാതാവിനും മകൾക്കും കോവിഡ് ബാധിച്ചതിനാൽ ഇവരുമായി സമ്പർക്കം പുലർത്തിയവരാണ് കിഴക്കോത്തിലെ സ്രവം എടുത്ത ഭൂരിപക്ഷം പേരും.അങ്ങാടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വ്യാപാരികളെയും,ചുമട്ടു തൊഴിലാളികളെയും, ആശാവർക്കർമാരെയും പരിശോധനയിലുൾപ്പെടുത്തി.

മെഡിക്കൽ ഓഫീസർ ഡോ: ഹൈഫ മൊയ്തീൻ, ഹെൽത്ത് ഇൻസ്പെക്ടർ ബഷീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷുക്കൂർ പ്രവർത്തനങ്ങൾക്ക് നേതൃത്തം നൽകി.

Previous Post Next Post
3/TECH/col-right