അടിവാരം കലാ കായിക സ്നേഹികളുടെ കൂട്ടായ്‌മ പ്രവർത്തകർ പുതുപ്പാടി കൈതപ്പൊയിൽ ലിസ കോളേജിൽ ആരംഭിക്കുന്ന താൽക്കാലിക കോവിഡ് സെന്റർ സന്ദർശിച്ചു. FLTC യിലേക്കുള്ള സാനിടൈസർ ദുരന്ത നിവാരണ സേന ടീം റെസ്ക്യൂ കോർഡിനേറ്റർ അനിൽ കെ. പുതുപ്പാടി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് പി ആർ രാകേഷിന് കൈമാറി. 

ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം ഇ ജലീൽ, വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ മുജീബ് മാക്കണ്ടി, മെമ്പർ പിവി മുരളീധരൻ , കൂട്ടായ്‌മ പ്രസിഡന്റ് നാസർ കണലാട് ,അസിസ്റ്റന്റ് കോർഡിനേറ്റർ ഇർഷാദ് വിപി, വാഹിദ് പിലാശ്ശേരി , ജിതിൻ സാം എന്നിവർ സംബന്ധിച്ചു.