കൊടുവള്ളി: ജി എച് എസ് എസ് കൊടുവള്ളി പ്രഥമ സയൻസ് ബാച്ച് (1997-99) വിദ്യാർത്ഥികൾ ഇപ്പോൾ അവിടെ പഠിക്കുന്ന ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് എട്ട് 32 ഇഞ്ച് ടെലിവിഷൻ ഓൺലൈൻ പഠനത്തിനായി നൽകി. ഇതോടൊപ്പം ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായവും കൈമാറി.
പ്രഥമ ബാച്ചിന്റെ വാട്സ്ആപ്പ് ഗ്രൂപ്പായ "+2 ലൈഫിൽ" റാഫി അണ്ടോണയുടെ നേതൃത്വത്തിൽ ഉയർന്നുവന്ന അഭിപ്രായം സഹപാഠികൾ ഏറ്റുപിടിച്ചപ്പോയാണ് ഈ ഒരു മഹത്തായ കാര്യം നടത്താൻ സാധിച്ചത്.സ്കൂളിൽ നടന്ന ലളിതമായ ചടങ്ങ് ഇതേ ബാച്ചിന്റെ പ്രിൻസിപ്പാൾ ആയിരുന്ന വി എം സൈനബ ടീച്ചർ ഉദ്ഘാടനം ചെയ്തു.
ഓൺലൈൻ ക്ലാസ്സ് സ്വപ്നമായിരുന്ന കുഞ്ഞനിയന്മാരെ സഹായിക്കാൻ കാണിച്ച ഈ പ്രഥമ സയൻസ് ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ മനസ്സിനെ ടീച്ചർ മുക്തകണ്ഡം പ്രശംസിച്ചു. ഹെഡ്മിസ്ട്രസ് ഷബീന ഇ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ് മുഹമ്മദ് അധ്യക്ഷനായിരുന്നു.ബാച്ചിനെ പ്രധിനിധീകരിച്ച് Dr അമീർ അലി, മുഹമ്മദ് ആസിഫ് അലി, ഷാഹിദ, നസ്രിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Tags:
KODUVALLY