മുക്കം:വൃദ്ധമാതാവ് കൊലത്തി, പെണ്‍മക്കളായ തങ്ക, വിദ്യാര്‍ഥി അമൃത എന്നിവര്‍ താമസിക്കുന്ന വീടിന്റെ മേല്‍ക്കൂര പൊളിഞ്ഞുവീണു. തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്. കൊടിയത്തൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ പന്നിക്കോട്-പരപ്പില്‍ താമസിക്കുന്ന ഇവരുടെ വീടിന്റെ മേല്‍ക്കൂര താഴ്ന്ന് അപകടാവസ്ഥയിലാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ജി.ആര്‍ മീഡിയ പുറത്തുവിട്ടിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട് വാദിറഹ്മ ജീവനക്കാര്‍ താല്‍ക്കാലികമായി ഷീറ്റിട്ടുകൊടുത്ത് ചോര്‍ച്ച മാറ്റികൊടുത്തിരുന്നുവെങ്കിലും അധികൃതരാരും നടപടിയെടുത്തിരുന്നില്ല. ഞായറാഴ്ച അതിരാവിലെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നുവീണത്.
രാവിലെ ആയതിനാലാണ് വന്‍ ദുരന്തം ഒഴിവായതെന്ന് വൃദ്ധമാതാവ് കൊലത്തി പറഞ്ഞു. ഈ മേല്‍ക്കൂരക്ക് താഴെയാണ് മൂന്ന് സ്ത്രീകള്‍ അന്തിയുറങ്ങുന്നത്. മേല്‍ക്കൂര തകര്‍ന്ന് നിലംപൊത്തിയതോടെ താമസിക്കാന്‍ സ്വന്തമായി വീടില്ലാത്ത അവസ്ഥയിലാണ് ഇവര്‍. സംഭവമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും വാദിറഹ്മ ജീവനക്കാരുടെയും സഹകരണത്തോടെ പൊളിഞ്ഞുവീണ ഓടും കഴുക്കോലുകളും മാറ്റി താല്‍ക്കാലികമായി പ്ലാസ്റ്റിക് ഷീറ്റിട്ട് കൊടുത്തു.
വെല്‍ഫെയര്‍പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജ്യോതി ബാസു, ശംസുദ്ദീന്‍ ചെറുവാടി, ബാവ പവര്‍വേള്‍ഡ്, റഫീഖ് കുറ്റ്യോട്ട്, യൂസുഫ് കെ.സി, സാലിം ജീറോഡ് എന്നിവരും വാദിറഹ്മ ജീവനക്കാരായ അന്‍വര്‍ എം.കെ, മുഹമ്മദ് എന്‍.ഇ, സുറൂര്‍ എന്നിവരും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇവര്‍ക്ക് വീടിനുള്ള സര്‍ക്കാര്‍ ഫണ്ട് പാസായിട്ടുണ്ടെന്ന് ഒമ്പതാം വാര്‍ഡ് മെമ്പര്‍ അറിയിച്ചൂ. കഴിഞ്ഞ മാര്‍ച്ചില്‍ എഗ്രിമെന്റ് വെച്ചിട്ടുണ്ടെങ്കിലും ഇതുവരെയായി കാശ് ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് വീട്ടുടമസ്ഥ അറിയിച്ചത്.
0 Comments