എളേറ്റിൽ : കോവിഡ്19 രോഗം കാരണം വിവിധ വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ജോലി നഷ്ടപ്പെട്ടവരും രോഗികളും ഗർഭിണികളുമായ പാവപ്പെട്ട പ്രവാസികളെ നാട്ടിലെത്തിക്കാൻ കെ എം സി സി പോലുള്ള സംഘടനകൾ ചാർട്ടേട് വിമാനങ്ങൾക്ക് വേണ്ടി ശ്രമിക്കുമ്പോൾ അതിനെതിരെ തുരങ്കo വെക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്നും പ്രവാസികളോട് കാണിക്കുന്ന മനുഷ്യത്വ രഹിതമായ ഇത്തരം നിലപാടുകൾ അവസാനിപ്പിക്കണമെന്നും കിഴക്കോത്ത് പഞ്ചായത്ത് ജി.സി.സി. കെ. എം. സി. സി. യുടെ യോഗം ആവശ്യപ്പെട്ടു.


എം എ ഗഫൂർ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന വെർച്ച്വൽ  യോഗത്തിൽ 
എം എ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.


പഞ്ചായത്ത് ജി സി സി കമ്മിറ്റിക്ക്  ഒ കെ സലാം ജനറൽ സെക്രട്ടറി ജുനൈദ് കൈവേലിക്കടവ് ട്രഷറർ സിദ്ദീഖ് മലബാരി വൈ പ്രസിഡന്റുമാരായി സുഹൈൽ കെ പി എളേറ്റിൽ ഉബൈസ് വട്ടോളി ഹരിദാസൻ ആവിലോറ അബീഷ് മിഹ്റാൻ എം എ സലീം പി ടി പറക്കുന്ന് അഷ്റഫ് കെ കെ പന്നൂർ,സെക്രട്ടറിമാരായ ഷറഫു കെ എച്ച് തണ്ണിക്കുണ്ടുങ്ങൽ മൻസൂർ കിഴക്കോത്ത് റാഫി കെ പി നൗഷാദ് ബാബു പി ടി അമീർ ഈസ്റ്റ് കിഴക്കോത്ത് മുജീബ് മനയത്ത് ഷമീർ കത്തറമ്മൽ, മുഖ്യ രക്ഷാധികാരി ഇബ്രാഹിം എളേറ്റിൽ, രക്ഷാധികാരികളായ  മുഹമ്മദ് പി പി സമദ് പട്ടനിൽ സക്കീർ അഹമ്മദ് കൈപ്പാക്കിൽ കരീം മൂത്താട്ട് ഷരീഫ് പി സി അബ്ദുൽ കരീം കെ കെ എം എ ഖാലിദ് സമദ് കെ കെ മജീദ് സിംല മുജീബ് മൂത്താട്ട് ഷമീം പന്നൂർ നാസർ സി എം തുടങ്ങിയവർ സംസാരിച്ചു.


വി കെ അബ്ദുറഹിമാൻ സ്വാഗതവും ജുനൈദ് കൈവേലിക്കടവ് നന്ദിയും പറഞ്ഞു