Trending

കെഎംസിസി പ്രവർത്തിച്ചത് സർക്കാർ സംവിധാനം പോലെ : ഇബ്രാഹിം എളേറ്റിൽ

മടവൂർ : ഗൾഫ് രാജ്യങ്ങളിൽ നിന്നും കെഎംസിസി പ്രവാസികളെ നാട്ടിലെത്തിച്ചത് റാപിഡ് ടെസ്റ്റ്‌ നടത്തിയതിനു ശേഷമാണെന്നും രോഗമുള്ളവരെ കണ്ടെത്തി അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു ഒരു സർക്കാർ സംവിധാനം പോലെയാണ് പ്രവർത്തിച്ചതെന്നും യു.എ.ഇ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ പ്രസ്ഥാവിച്ചു. 

പ്രവാസികളുടെ സുരക്ഷ നോക്കേണ്ടവർ അവർക്ക് ശത്രുക്കളായി മാറുന്നതാണ് നമുക്ക് കാണാൻ സാധിച്ചതെന്നും എളേറ്റിൽ കൂട്ടിച്ചേർത്തു. മടവൂർ പഞ്ചായത്ത്‌ ജിസിസി കെഎംസിസി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സി.മുഹമ്മദ്‌ ആരാമ്പ്രം അധ്യക്ഷത വഹിച്ചു. പ്രവാസി കുടുംബങ്ങൾ ക്കുള്ള ലഖുലേഖ വിതരണ ഉദ്ഘാടനം  ഖത്തർ കെഎംസിസി ജനറൽ സെക്രട്ടറി അസീസ് നരിക്കുനി മടവൂർ ഹംസ സാഹിബിനു നൽകി നിർവഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി എം.ധനീഷ് ലാൽ മുഖ്യപ്രഭാഷണം നടത്തി. 

മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി കെ.പി.മുഹമ്മദൻസ്, വി.കെ. അബ്ദുറഹിമാൻ, എ.പി.നാസർ മാസ്റ്റർ, ഹംസ വാഴയിൽ, സലാം കൊട്ടക്കാവയൽ, അസീസ് മേയത്ത്, ഫൈസൽ പുല്ലാളൂർ, കെ.അബ്ദുൽ അസീസ് മാസ്റ്റർ, മുജീബ് കെ.കെ, എ.പി.യൂസുഫ് അലി, മുനീർ പുതുക്കുടി, കെ.കെ.നാസർ, മുഹമ്മദ്‌ മൊടയാനി,  കെ.പി.യസാർ, പി.അബ്ബാസ്, അനീസ് മടവൂർ, നാസർ പുറായിൽ, ഷമീർ പി.എം തുടങ്ങിയവർ സംസാരിച്ചു. 

 പി.സി.മൂസ സ്വാഗതവും എ.പി.ജംഷീർ നന്ദി യും പറഞ്ഞു.
Previous Post Next Post
3/TECH/col-right