Trending

രക്തദാന ദിനം: ഓൺലൈൻ പോസ്റ്റർ രചനാ മത്സരം

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി ഓൺലൈൻ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. രക്തദാനത്തിൻ്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാനും രക്തദാനത്തിന് ഭാവിതലമുറയെ സന്നദ്ധരാക്കുന്നതിനും വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചത്. 

ദിയ പർവീൻ കെ എം 9 ഇ ഒന്നാം സ്ഥാനവും ശ്രേയ 8 കെ രണ്ടാം സ്ഥാനവും റിയ ഫാത്തിമ 9 എ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സിറാജുദ്ദീൻ പന്നിക്കോട്ടൂർ, സജിന പി, സിനിഐസക്, കെ യൂസഫലി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right