താമരശ്ശേരി: ചുരത്തിൽ ലോറിയിൽ നിന്നും ഗ്യാസ് ചോർച്ചയുണ്ടായെന്ന് വ്യാജ സന്ദേശം ഫയർ ഫോയ്സിൽ അറിയിച്ചയാൾക്കെതിരെ കേസെടുക്കും.
വ്യാജ സന്ദേശത്തെ തുടർന്ന് മുക്കത്ത് നിന്നും, കൽപ്പറ്റയിൽ നിന്നും ഫയർഫോയിസിൻ്റെ വാഹനങ്ങളും, വിവിധ സ്റ്റേഷനുകളിൽ നിന്നും പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും, സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു.

എന്നാൽ ഇത്തരത്തിൽ ഗ്യാസ് ചോർച്ചയുള്ള ലോറി സ്ഥലത്ത് കാണാൻ സാധിച്ചില്ല.ഇതേ സന്ദേശം ദൃശ്യമാധ്യമ ഓഫീസുകളിലും അറിയിച്ചിരുന്നു.
വ്യാജ സന്ദേശം കാരണം  പരിഭ്രാന്തി ശ്രഷ്ടിച്ചതിനൊപ്പം, ചുരത്തിൽ ഗതാഗത കുരുക്കിനും കാരണമായി.
ലോറിക്ക് തീ പിടിച്ചെന്നും ചില സമൂഹമാധ്യമ ഗ്രൂപ്പുകൾ വഴി വാർത്ത പരന്നിരുന്നു, ചുരത്തിലേക്ക് ഇരു ഭാഗത്ത് നിന്നും ഫയർഫോയിസ് വാഹനങ്ങൾ പുറപ്പെടുന്നത് കണ്ട വരാണ് ഇത്തരത്തിൽ സന്ദേശങ്ങൾ കൈമാറിയത്.
ഇത്തരം വ്യാജസന്ദേശങ്ങൾ തടയുന്നതിനായി ശക്തമായ നടപടി തന്നെ കൈകൊള്ളുമെന്നാണറിവ്