എളേറ്റിൽ: കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വനിതാ ഡോക്ടർ കിഴ ക്കോത്ത് പഞ്ചായത്തിലെ ചില വീ ടുകൾ സന്ദർശിച്ചതിനാൽ പഞ്ചായ ത്തിൽ അതീവജാഗ്രത പുലർത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. 


രോഗിയുമായി പ്രൈമറി കോൺടാക്ട് ഉള്ള 20പേരെയും, സെക്കൻഡറികോ ൺടാക്ട് ഉള്ള 35 പേരെയും ക്വാറന്റെനിലാക്കി.വിദേശത്ത് നിന്നും മറ്റ് സം സ്ഥാനത്ത് നിന്നും എത്തിയ 45 പേരും നിരീക്ഷണത്തിലുണ്ട്. ആരോഗ്യ വകുപ്പും പൊലിസും ഇവരുടെ താമസസ്ഥലങ്ങൾ സന്ദർശിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു.

വാർഡ് തലത്തിൽ ആർ.ആർ.ടി കമ്മിറ്റികളുടെ പ്രവർത്തനം സജീവ മാക്കും. വിദേശത്ത് നിന്നും മറ്റ് സം സ്ഥാനങ്ങളിൽ നിന്നും എത്തുന്നവ രെ 14 ദിവസം കൃത്യമായ നിരീക്ഷണം നടത്തും പഞ്ചായത്തോ വില്ലേജ് അധി കൃതരോ അറിയാതെ പുതുതായി വ രുന്ന അതിഥിതൊഴിലാളികളെ സ്വീക രിക്കുന്ന കെട്ടിട ഉടമകൾക്കെതിരെ പൊലിസിൽ പരാതി നൽകും. കെ ട്ടിടം പൂർണമായും അടച്ചുപൂട്ടുന്നത ടക്കമുള്ള നടപടികൾ സ്വീകരിക്കും.