Trending

ചെറ്റക്കടവ് മിനി സ്റ്റേഡിയം തകർച്ച ഭീഷണിയിൽ

എളേറ്റിൽ :കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ ചെറ്റക്കടവ് സ്റ്റേഡിയം തകർച്ചയുടെ വക്കിലാണ്.നിരവധി ഫുട്ബോൾ, ക്രിക്കറ്റ്, അത്ലറ്റിക്ക്  ,പഞ്ചായത്ത് മേള തുടങ്ങിയ മൽസരങ്ങൾ നടക്കുന്ന പഞ്ചായത്തിന്റെ ഏക സ്റ്റേഡിയമാണിത്‌.
ബൈക്ക് മുതൽ ടിപ്പർ ലോറി വരെ നിരവധി വാഹനങ്ങൾ പകലും രാത്രിയിലും ഡ്രൈവിംങ്ങ് പഠിക്കാൻ ഗ്രൗണ്ടിൽ എത്തുന്നത് കുറേ കാലമായി. ഈ അവസ്ഥ തുടരുന്നത് കളി പ്രേമികൾ സ്വന്തം കയ്യിൽ നിന്നും എല്ലാവർഷവും 10000 മുതൽ 20000 വരെ എടുത്ത് സ്റ്റേഡിയം വർഷം തോറും നന്നാക്കുന്നതിന് ദോഷം ചെയ്യുന്നുണ്ട്.

ഇനിയും പഞ്ചായത്ത്  ശക്തമായ നടപടി എടുത്തില്ലേൽ വരും തലമുറക്ക് കളിച്ച് വളരാൻ ഈ ഗ്രൗണ്ട് ഉണ്ടാവില്ല.
Previous Post Next Post
3/TECH/col-right