എജു ഫോക്കസ് പന്നൂരും ജിസം ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്രീൻ ക്ലീൻ പന്നൂര് പദ്ധതിയുടെ ഭാഗമായി സൗജന്യ ഫലവൃക്ഷത്തൈ വിതരണം നടത്തുന്നു.കഴിഞ്ഞപരിസ്ഥിതിദിനത്തിലും തുടർന്നും നട്ട തൈകൾ ഈ വേനൽ കാലത്ത് പരിപാലിക്കുന്ന വർക്കാണ് തൈകൾ ലഭിക്കാൻ അവസരം.ഗ്രീൻ ക്ളീൻ കേരള പദ്ധതിയുടെ ഭാഗമായി നടക്കുന്ന ഹരിത ഗ്രാമമൽസരത്തിൽ പന്നൂരിന് ഒന്നാം സ്ഥാനം നേടിക്കൊടുക്കലാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കേരള വനമിത്ര അവാർഡ് ജേതാവ് ഇഖ്ബാൽ എൻജിനീയർ പന്നൂർ വെസ്റ്റ് എ എം എൽ പി സ്കൂളിൻറെ മുറ്റത്ത് ഫലവൃക്ഷതൈകൾനട്ട് കൊണ്ട് നിർവ്വഹിച്ചു.
പാട്ടത്തിൽ അബൂബക്കർ ഹാജി, യു പി അബ്ദുസമദ് , പട്ടനിൽ ഷംസുദ്ദീൻ മാസ്റ്റർ, കെ.കെ.കാദർ,അഷ്‌റഫ് മാസ്റ്റർ കയ്യളശ്ശേരി, നൗഷാദ് കരിമ്പയിൽ, സുബീഷ് കരിമ്പയിൽ,ലതീഷ് ഒതയോത്ത് , വി.പി.അഷ്‌റഫ്
ഇസ്മായിൽ മാസ്റ്റർ. പി. പി. ഇസ്മായിൽ കോട്ടക്കൽ, ഇഖ്ബാൽ കോട്ടുവറ്റ എന്നിവർ പങ്കെടുത്തു.ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേർക്കും നല്ലയിനം മാവിൻതൈകൾ വിതരണം ചെയ്തു .
രണ്ടാം ഘട്ട തൈ വിതരണ പ്രഖ്യാപനം ജൂൺ 20ന് നടക്കും.
രണ്ടാം ഘട്ടത്തിൽ വിതരണം ചെയ്യുന്ന തൈകൾ ആവശ്യമുള്ളവർ
സ്വന്തം പറമ്പിലോ പൊതു സ്ഥലത്തോ ഉള്ള തൈകൾ സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചതിനുശേഷം അതിൻറെ കൂടെ ഒരു സെൽഫി എടുത്ത് താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്തു അപ്‌ലോഡ് ചെയ്തു ഹരിത കേരളം വൃക്ഷത്തൈ പരിപാലന മൽസരത്തിൽ പങ്കെടുക്കേണ്ടതാണ്.
പങ്കെടുക്കാൻ
http://greencleanearth.org/competition
സംശയങ്ങൾക്ക്
9645 9645 92
Tags:
ELETTIL NEWS